ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തുമെന്ന് നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശത്തിൽ പ്രതികരണവുമായി ഇന്ത്യ. ഇക്കാര്യത്തിൽ ഇരുനേതാക്കളും തമ്മിൽ ഒരു സംഭാഷണവും ഇതുവരെ നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇതുതള്ളി കൊണ്ട് ഇന്ത്യ രംഗത്തെത്തിയത്. നേരത്തെ, ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ രാജ്യത്തെ ഉപഭോക്താവിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ നയിക്കുന്നത് രാജ്യതാത്പര്യമാണ്. […]Read More
ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സിപിഐഎം. നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സി എസ് സുജാത അടക്കം നേതാക്കളാണ് സുധാകരനെ സന്ദർശിക്കുന്നത്. സൈബർ ആക്രമണത്തിലെ പാർട്ടി നടപടി സുധാകരനെ നേരിട്ട് അറിയിക്കാനാണ് നീക്കം. സുധാകരൻ രോക്ഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നേതാക്കൾ സുധാകരനെ സന്ദർശിക്കുന്നത്. 19-ന് വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം കുട്ടനാട്ടിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് നേതാക്കളെത്തിയത് എന്നും വിവരമുണ്ട്.Read More
തിരുവനന്തപുരം കേരളാ കോൺഗ്രസ്( ബി ) മുതിർന്ന നേതാക്കൾ ബി. ജെ. പിയിൽ ചേർന്നു : കേരളാ കോൺഗ്രസ് (ബി) നേതാക്കളായ , ഹരി ഉണ്ണിപ്പള്ളി, . ജിജോ മൂഴയിൽ, .മനോജ് മഞ്ചേരി, . പ്രസാദ് വരിക്ക നെല്ലിക്കൽ, .വേണു വേങ്ങയ്ക്കൽ, അമൽ പി.എസ്. തുടങ്ങിയവർ തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാന മന്ദിരത്തിൽ . ജോർജ് കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് സംസ്ഥാന പ്രസിഡൻ്റ് . രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ച് ബി.ജെ പി യിൽ […]Read More
കീവ്: റഷ്യയുടെ ശക്തമായ ബോംബാക്രമണത്തിൽ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചു. ഏഴ് പേർക്ക് പരിക്കേൽക്കുകയും 50 ഓളം രോഗികളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം കുറഞ്ഞുവരുന്നതിനിടയിലാണ് ഈ ആക്രമണം. യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് ടോമാഹോക്ക് മിസൈലുകൾ ആവശ്യപ്പെടാൻ ഒരുങ്ങവെയാണ് റഷ്യയുടെ കനത്ത ആക്രമണം. യുഎസിൽനിന്നു കൂടുതൽ സൈനികസഹായം തേടി പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെയാണ് ഈ ആക്രമണം. […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി അടുത്ത നാലു ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 17, 18 തീയതികളിൽ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും […]Read More
ശ്രീനഗർ: പാകിസ്ഥാൻ ഭീകരാക്രമണം തുടരുകയാണെങ്കിൽ ഓപ്പറേഷൻ സിന്ദൂർ 2.0 നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സൈന്യത്തിൻ്റെ ചീഫ് ലെഫ്റ്റനൻ്റ് ജനറൽ മനോജ് കുമാർ കത്യാർ. ഓപ്പറേഷൻ സിന്ദൂറിൽ നശിപ്പിക്കപ്പെട്ട വ്യോമതാവളങ്ങളുടേയും സൈനിക പോസ്റ്റുകളുടേയും എണ്ണത്തേക്കാൾ വലുതായിരിക്കും ഇന്ത്യയുടെ അടുത്ത ആക്രമണത്തിലെ നഷ്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. “പാകിസ്ഥാൻ്റെ ചിന്താഗതിയിൽ മാറ്റം വന്നില്ലെങ്കിൽ നമ്മള് ഒരിക്കൽ സ്വീകരിച്ച നടപടികൾ തന്നെ വീണ്ടും സ്വീകരിക്കും. ഓപ്പറേഷൻ സിന്ദൂറിൽ ഞങ്ങൾ അവരുടെ വ്യോമതാവളങ്ങളും പോസ്റ്റുകളും നശിപ്പിച്ചു. ഇത്തവണ നമ്മൾ എന്ത് നടപടി സ്വീകരിച്ചാലും […]Read More
തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഭാഗ്യക്കുറി നറുക്കെടുപ്പിൽ സംസ്ഥാന സർക്കാരിനുണ്ടാക്കുന്നത് 3.35 കോടി രൂപയുടെ നഷ്ടമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയിട്ടാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വർധിപ്പിച്ചത്. ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗൺസിലിനോടും ലോട്ടറിയുടെ ജിഎസ്ടി വർധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും […]Read More
തിരുവനന്തപുരം: വിവേക് കിരണിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മകന് ഇ.ഡിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്നും തന്നെ സമൂഹത്തിനു മുന്നിൽ കളങ്കിതനാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുഷ്പേര് ഉണ്ടാക്കുന്ന രീതിയിൽ തന്റെ മക്കൾ ആരും പ്രവർത്തിച്ചിട്ടില്ലെന്നും മക്കളിൽ അഭിമാനം ഉണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘എവിടെയാണ് സമൻസ് കൊടുത്തത്. ആരുടെ കൈയ്യിലാണ് കൊടുത്തത്. ആർക്കാണ് അയച്ചത്. ഇവിടെ തെറ്റായ ചിത്രം വരച്ചുകാട്ടാൻ ശ്രമിക്കുകയാണ്. സമൂഹത്തിനു മുന്നിൽ […]Read More
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ മോഷണം ആയുധമാക്കി വിശ്വാസികളെ ഒപ്പം കൂട്ടാനുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ഇന്ന് തുടക്കം . മൂന്ന് മേഖലാ ജാഥകൾക്ക് 14 നും ഒരു മേഖലാ ജാഥയ്ക്ക് 15ന് മൂവാറ്റുപുഴയിലും തുടക്കം കുറിക്കും. നാലു ജാഥകളും 17ന് ചെങ്ങന്നൂരിൽ സമാപിച്ച ശേഷം 18ന് വൈകിട്ട് 3 മണിക്ക് കാരക്കാട് നിന്ന് പന്തളത്തേക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തും. തുടർന്ന് നടക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ പ്രസംഗിക്കും. തുടർന്ന് വിശ്വാസ സംരക്ഷണ […]Read More
മരണകാരണം പരിശോധിക്കാൻ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട് മലപ്പുറം: മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് ചത്ത് വീണത്. കഴിഞ്ഞദിവസമാണ് സംഭവം. വവ്വാലുകളുടെ മരണകാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള് ആരോഗ്യ വകുപ്പ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് വവ്വാലുകള് കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില് തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള് വിവരമറിയിച്ചതിനെ തുടര്ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും […]Read More
