തിരു: സംസ്ഥാന OBC പട്ടികയിലുള്‍പ്പെട്ടതും കേന്ദ്ര OBC പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ 16 സമുദായങ്ങളെ സംസ്ഥാനത്തിനായുള്ള കേന്ദ്ര OBC ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തതായി മന്ത്രി ഒ. ആര്. കേളു അറിയിച്ചു. അഞ്ചുനാട്ടുചെട്ടി, ദാസ, കുമാരക്ഷത്രിയ, കുന്നുവര്മണ്ണാടി, നായിഡു, കോടങ്കി നയ്ക്കന് (എറണാകുളം ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ) പാര്‍ക്കവകുലം പുളുവഗൗണ്ടര് വേട്ടുവവഗൗണ്ടര്, പടയച്ചി ഗൗണ്ടര്‍ കവലിയ ഗൗണ്ടര്‍ ശൈവ വെള്ളാള (ചെര്‍ക്കുള വെള്ളാള കര്ക്കാര്ത്തവെള്ളാള ചോഴിയ വെള്ളാള പിള്ളൈ(പാലക്കാട് ജില്ല) ചക്കാല […]Read More
ന്യൂഡൽഹി:പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുന:പരിശോധിക്കുന്ന പ്രക്രിയ കേരളത്തിലേക്കും. നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിൽ തുടങ്ങിയ പരിശോധന ഈ വർഷം അവസാനമാണ് കേരളത്തിൽ നടത്തുക. കേരളത്തിന് പുറമെ 2026 ൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുന:പരിശോധനയുണ്ടാകും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കുന്നതിന്റെ ഭാഗമായാണ് പുന:പരിശോധനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.Read More
നെയ്യാര്‍ ഡാമില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കാട്ടാക്കടയില്‍ നിന്ന് നെയ്യാര്‍ ഡാമിലേക്ക് പോയ ബസ്സും ഡാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഓര്‍ഡിനറി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തനിടെയാണ് അപകടമുണ്ടായത്. ഇതില്‍ ഒരു ബസിന്റെ ഡ്രൈവറായ വിജയകുമാര്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോയി. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് വിജയകുമാറിനെ പുറത്തെടുക്കാന്‍ സാധിച്ചത്. […]Read More
ലണ്ടൻ:മുൻ യു എസ് ഓപ്പൺ ടെന്നിസ് ജേതാവ് റഷ്യയുടെ ഡാനിൽ മെദ്വെദെവ് വിംബിൾഡൺ ടെന്നീസ് ആദ്യ റൗണ്ടിൽ പുറത്ത്. ഫ്രാൻസിന്റെ ബെഞ്ചമിൻ ബോൺസിയോട് നാല് സെറ്റ് പോരിൽ തോറ്റു.അതേ സമയം നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് കടുത്ത പോരാട്ടത്തിൽ ഇറ്റലിയുടെ ഫാബിയോ ഫോനിനിയെ മറികടന്ന് രണ്ടാം റൗണ്ടിലെത്തി.അഞ്ച് സെറ്റ് 7-5, 6-7, 7-5, 2-6, 6-1 പോരാട്ടത്തിലായിരുന്നു സ്പാനിഷുകാരന്റെ വിജയം.വനിതകളിൽ സബലേങ്ക Iron റൗണ്ടിൽ 6-1, 7-5 സെറ്റിൽ കാർസൺ ബ്രാൻസ്റ്റിനെ തോൽപ്പിച്ചു.Read More
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനായ കളക്ടര്‍ അപകടത്തില്‍ അന്വേഷണം നടത്തുന്നത് യുക്തിരഹിതമാണെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ബിന്ദുവിന്റെ മകന് നവനീതിന് സ്ഥിരം ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. നവനീതിന് താല്‍ക്കാലിക ജോലി നല്കി പറ്റിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. ശക്തമായി പ്രതിപക്ഷം ഇതിന്റെ പിന്നാലെയുണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. […]Read More
പാലക്കാട് : തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ബന്ധുവായ പത്തു വയസുകാരനെ കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പനി അനുഭവപ്പെട്ട കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് എത്തിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മയേയും നാലു മാസം പ്രായമുള്ള മറ്റൊരു കുട്ടിയേയും ആശുപത്രിയിൽ ആക്കിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച ആളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ് ഇവരെല്ലാം. രോഗം വരാനിടയായ സാഹചര്യത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി. തച്ചനാട്ടുകര പഞ്ചായത്തിലെ രണ്ടു […]Read More
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു.ഇന്ന് പുലർച്ചെ നാല് മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യയും അമേരിക്കയിലേക്ക് പുറപ്പെട്ടത്. ദുബായ് വഴിയാണ് അദ്ദേഹത്തിന്റെ യാത്ര. യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായാണ് യാത്ര. പത്ത് ദിവസത്തോളമാകും മുഖ്യമന്ത്രി യുഎസിൽ തങ്ങുക.മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാന ഭരണ നിയന്ത്രണത്തിന് മറ്റ് മന്ത്രിമാരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മിനിയോട്ടയിലെ മയോ ക്ലിനിക്കിലാണ് […]Read More
കോഴിക്കോട് : നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ 18കാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന് പരിശോധന റിപ്പോർട്ട്. മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിധനയിലാണ് നിപ പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം ഇന്ന് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജൂൺ 28 ന് മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെത്തിച്ച പെൺകുട്ടി ജൂലൈ ഒന്നിനാണ് മരിച്ചത്. ആശുപത്രിയിൽ […]Read More
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു […]Read More
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന് നഷ്ടമായ ബിന്ദുവിന്റെ സംസ്കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ […]Read More
