തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭവുമായി രംഗത്ത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എഐസിസി നേതാവ് ദീപ ദാസ് മുൻഷി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, എറണാകുളം, കണ്ണൂർ തുടങ്ങി വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനങ്ങൾ അരങ്ങേറി. നാദാപുരത്ത് യൂത്ത് കോൺഗ്രസ് […]Read More
2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക് നൽകുമെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിച്ചു.അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ആകർഷകവും ദീർഘവീക്ഷണമുള്ളതുമായ സാഹിത്യ സൃഷ്ടികൾക്കാണ് അവാർഡെന്ന് അക്കാദമി പത്രക്കുറിപ്പിൽ പറഞ്ഞു.2015-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സാന്ദ്രവും ദാർശനികവുമായ ഗദ്യത്തിന് പേരുകേട്ടതാണ് ക്രാസ്നഹോർക്കൈയുടെ കൃതികൾ. പോസ്റ്റ്മോഡേൺ എന്ന് വിളിക്കപ്പെടുന്ന ഡിസ്റ്റോപ്പിയൻ , വിഷാദാത്മക വിഷയങ്ങൾ കൈകാര്യം ചെയുന്നതായിരുന്നു ക്രാസ്നഹോർക്കൈയുടെ നോവലുകളിലേറെയും. […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി സന്ദർശനത്തിന്റെ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രധാനമന്ത്രിയെ അടക്കം മുഖ്യമന്ത്രി കാണുന്നത്. Read More
ന്യൂഡൽഹി: അമേരിക്ക നിർദേശിച്ച ഗാസ സമാധാന കരാറിൻ്റെ ആദ്യ ഘട്ടത്തിൽ ഇസ്രയേലും ഹമാസും ഒപ്പുവച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ഈ സമാധാന പദ്ധതിക്ക് കൈവന്ന വിജയത്തിന് ട്രംപിനെ അഭിനന്ദിച്ചതായി പ്രധാനമന്ത്രി എക്സിലൂടെ പങ്കുവെച്ചു. സുഹൃത്തായ ട്രംപുമായി സംസാരിച്ച മോദി, താരിഫ് തർക്കത്തിനിടയിൽ തടസ്സപ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിലെ പുരോഗതിയും അവലോകനം ചെയ്തു. ന്യൂഡൽഹിയും വാഷിങ്ടണും ഈ ചർച്ചകൾ വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. വരും […]Read More
തിരുവനന്തപുരം : സംഗീതധാര സാംസ്കാരികവേദിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കഥാരചന, കവിതാരചന, ചിത്രരചന,ചലച്ചിത്ര ഗാനാലാപനം, നൃത്തം എന്നിവയിൽ ഈ വരുന്ന ഒക്ടോബർ 11,12 തീയതികളിൽ തിരുവനന്തപുരം കിഴക്കേക്കോട്ട, പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വെച്ച് മത്സരം നടത്തുന്നു. രെജിസ്ട്രേഷൻ ഫീസോ മറ്റു ചാർജുകളോ ഇല്ല.ഇതിനോടൊപ്പം തന്നെ പൊതുജനങ്ങൾക്ക് വേണ്ടിയിട്ട് കരോക്കെയിൽ ഒരു ഗാനാലാപന മത്സരവും നടക്കുന്നുണ്ട്. താല്പര്യമുള്ളവർ ഒക്ടോബർ 10ന് മുൻപായി രജിസ്റ്റർ ചെയ്യണം.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.8289805964Read More
തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്ക് പോകുന്ന രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാസൗകര്യം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും റേഡിയേഷനും കീമോയ്ക്കുമായി പോകുന്ന കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇതിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്നുതന്നെ തീരുമാനം എടുത്ത് നടപ്പിലാക്കുമെന്നാണ് […]Read More
ന്യൂഡൽഹി: മധ്യപ്രദേശിലെ ചുമ മരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് കോൾഡ്രിഫ് കഫ് സിറപ്പ് നിർമാണ കമ്പനിയായ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥൻ അറസ്റ്റില്. ഒളിവിലായിരുന്ന ജി രംഗനാഥനെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ ചെന്നൈയില് വച്ച് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർ ചത്രത്തിൽ പ്രവർത്തിക്കുന്ന ശ്രീസെൻ ഫാർമ എന്ന യൂണിറ്റ് നിർമിക്കുന്ന ‘കോൾഡ്രിഫ്’ ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ വിവിധ ജില്ലകളിലായി […]Read More
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകി തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജ്യണൽ കാൻസർ സെന്ററിൽ(ആർസിസി) തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് മരുന്നു മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് രോഗികൾക്ക് മാറി നൽകിയത്. മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്ക് വന്ന പിഴവാണ് മരുന്നുകൾ മാറി നൽകാനിടയാക്കിയത്. 2130 കുപ്പികളിൽ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് മരുന്ന് മാറിയ സംഭവം തിരിച്ചറിഞ്ഞത്. ടെമോസോളോമൈഡ് 100 എന്ന മരുന്നിന്റെ പാക്കറ്റിൽ എറ്റോപോസൈഡ് എന്ന മരുന്നായിരുന്നു ഉണ്ടായിരുന്നത്. മരുന്ന് മാറിയകാര്യം […]Read More
കൊച്ചി: എറണാകുളം നഗരത്തില് പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിലാണ് കവർച്ച നടന്നത്. 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടതെന്നു സംശയിക്കുന്ന വടുതല സ്വദേശി സജിയെ ആണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. സ്ഥാപനത്തിൽ ഉണ്ടായിരുന്നു ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പെപ്പര് സ്പ്രേ അടിച്ചായിരുന്നു മോഷണം നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് വിവരം. […]Read More
കൊച്ചി: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും. ആശുപത്രി ആക്രമണങ്ങൾ തടയാൻ സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ (KGMOA) ആണ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെജിഎംഒ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ […]Read More
