തിരുവനന്തപുരം: കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. കേന്ദ്ര റെയിവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് കേരള ബി ജെ പി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചത്. നവംബർ പകുതിയോടെ സർവ്വീസ് ആരംഭിക്കും. കേന്ദ്ര റെയിൽ മന്ത്രിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. […]Read More
കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീടുകളിൽ ഇഡി പരിശോധന. പൃഥിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുകയാണ്. ഒരേ സമയം 17 ഇടകളിലാണ് റെയ്ഡുകൾ നടത്തുന്നത്. കസ്റ്റംസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് സംഭവത്തിൽ ഇഡിയുടെ പരിശോധന. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്.Read More
ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് ഇന്ത്യന്‍ കരസേന. ഇന്ന് ഡൽഹിയിലായിരുന്നു ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച്ച നടത്തി. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാൽ പ്രതികരിച്ചു. 16 വര്‍ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല്‍ സിനിമകളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പതിനാറ് വർഷമായി താൻ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തങ്ങൾ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് […]Read More
ന്യൂഡൽഹി: 2025ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞർക്ക്. ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഇലക്ട്രിക് സർക്യൂട്ടുകളിലെ ഊർജ്ജ ക്വാണ്ടൈസേഷനും സംബന്ധിച്ച ഗവേഷണത്തിനാണ് അംഗീകാരം. മൂവരും കാലിഫോർണിയ സർവകലാശാലയിൽ 1984-85 കാലഘട്ടത്തിൽ നടത്തിയ പഠനങ്ങളാണ് ഭൗതിക ശാസ്ത്ര ലോകത്ത് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചത്. കൈവശം വയ്ക്കാവുന്നത്ര ചെറിയ വൈദ്യുതി സർക്യൂട്ടുകളിലും ക്വാണ്ടം പ്രതിഭാസങ്ങൾ സംഭവിക്കാമെന്ന് അവർ തെളിയിച്ചു. ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വികസനത്തിന് […]Read More
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു. സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ നൽകുന്ന സമയത്ത് താൻ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ല. പാളികള്‍ കൊണ്ടുപോകുമ്പോള്‍ താൻ അധികാരത്തിലില്ലെന്നും എൻ.വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെമ്പ് പാളിയിൽ വിശദീകരണം നൽകേണ്ടത് താനല്ല. സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. തൂക്കത്തിൽ കുറവു വന്നത് ആരും ശ്രദ്ധയിൽപ്പെടുത്തിയില്ല. അന്ന് ആക്ഷേപമൊന്നും ഉണ്ടാകാത്തതിനാൽ അന്വേഷിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സ്വന്തം സ്വര്‍ണം […]Read More
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ ബാനറുമായാണ് സഭയിൽ എത്തിയത്. ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടിയ പ്രതിപക്ഷം സഭയിൽ ശരണം വിളിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താൽകാലികമായി നിർത്തിവച്ചു. ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോഡിനും അറിയാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം […]Read More
ഡല്‍ഹി: ഡല്‍ഹിയില്‍ 18 വയസുള്ള എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തും മറ്റ് രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി ഒരു മാസത്തോളം തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും പെണ്‍കുട്ടി വ്യക്തമാക്കി. സെപ്തംബര്‍ ഒമ്പതിനായിരുന്നു പെണ്‍കുട്ടിയെ ആണ്‍സുഹൃത്തും മറ്റ് രണ്ടുപേരും ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ഹരിയാന ജിന്ദ് സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രതിയായ ആണ്‍സുഹൃത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി തന്നെ […]Read More
എറണാകുളം : ശബരിമല സ്വർണപ്പാളി വിവാദത്തില്‍ നിർണായക ഇടപെടല്‍ നടത്തി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവിട്ടു. എഡിജിപി എച്ച് വെങ്കിടേശിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. റിപ്പോർട്ട് പുറത്ത് വിടരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. സ്വർണപ്പാളി സംഭവത്തില്‍ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളെന്ന് കോടതി നിരീക്ഷിച്ചു. 2019ല്‍ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി സ്വർണം […]Read More
തിരുവനന്തപുരം: ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ നല്കിയ സംഭാവനകള്‍ക്കുളള ആദരവാണ് ഫാൽക്കെ പുരസ്കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാല്‍ക്കെ അവാര്‍ഡിലൂടെ ഇന്ത്യന്‍ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹന്‍ലാല്‍ മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന […]Read More
വാഷിങ്ടണ്‍: യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ വെടിവച്ചു കൊന്നു. ഹൈദരാബാദ് എൽബി നഗര്‍ സ്വദേശിയായ പോൾ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ഥിയെ അജ്ഞാതന്‍ കൊലപ്പെടുത്തിയത്. ഇന്ധനം നിറയ്ക്കാൻ വന്നയാളാണ് വെടി വച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2023 ൽ ഡെൻ്റൽ സർജറി (ബിഡിഎസ്) ബിരുദം പൂർത്തിയാക്കിതിന് ശേഷമാണ് തുടര്‍പഠനത്തിനായി പോള്‍ അമേരിക്കയിലേക്ക് പോയത്. പഠനത്തിനിടയിലാണ് പാർട്ട് ടൈമായി പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. […]Read More
