റിപ്പോർട്ട് : സുമേഷ്കൃഷ്ണൻ തിരുവനന്തപുരം : ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനശ്വര ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അഞ്ചാം ചരമവാർഷിക അനുസ്മരണം ഭാരത്ഭവൻ മെമ്പർ സെക്രട്ടറിയും, ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ജൂനിയർ എസ്.പി.ബി. എന്നറിയപ്പെടുന്ന പിന്നണിഗായകൻ മണക്കാട് ഗോപൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്. പി.ബി.യുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സായാഹ്നം ഇളയനിലാ – 2025-ന്റെ ഉദ്ഘാടനം പിന്നണിഗായിക രാധികാ നായർ നിർവഹിച്ചു. അഡ്വ. […]Read More
കരൂർ (തമിഴ്നാട്): തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്യുടെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേർക്ക് ദാരുണാന്ത്യം. 17 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച രാത്രി കരൂരിൽ നടന്ന പ്രചാരണ യോഗത്തിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. സംഭവത്തെത്തുടർന്ന് കരുവൂരിലെയും സമീപത്തെയും ആശുപത്രികളോട് അടിയന്തര സാഹചര്യങ്ങൾക്കായി സജ്ജരാകാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉത്തരവിട്ടു. 2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടിവികെയുടെ പ്രചാരണത്തിൻ്റെ ഭാഗമായാണ് വിജയ് സംസ്ഥാന പര്യടനം […]Read More
അന്തർദേശീയ ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ ടൂറിസം ഡിപ്പാർട്ട്മെൻറ് കോതമംഗലം താലൂക്കിലെ വിവിധ ടൂറിസം മേഖലകളെ കുറിച്ച് സമഗ്രമായ പഠനം നടത്തി .പഠനത്തിൻറെ റിപ്പോർട്ട് വകുപ്പ് അധ്യക്ഷ ജിലി കെ എൽദോസ് കോളേജ് മാനേജർ സുനിൽ ജോസഫിന് കൈമാറി ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ ജോസഫ് ടി മൂലയിൽ അധിക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ജിൻസി പി മാത്യൂസ് ,ഐക്യുഎസ്സി കോഡിനേറ്റർ ടിൻ്റു സ്കറിയ,സ്റ്റാഫ് സെക്രട്ടറി ശ്രീകല സി , നെവിൻ ബോബൻ,കോളേജ് യൂണിയൻ ചെയർപേഴ്സൺ […]Read More
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലനില്ക്കും. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് […]Read More
കൊല്ലം: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മാതാ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിൻ്റെ രജത ജൂബിലി ആഘോഷ വേളയിൽ ആദരവുമായി സംസ്ഥാന സർക്കാർ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാപസിൽ നടന്ന ചടങ്ങിൽ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സംസ്ഥാന സർക്കാരിനു വേണ്ടി മാതാ അമൃതാനന്ദമയിയെ ആദരിച്ചത്. ലോകമാകെ സേവനത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രകാശം പരത്തുന്ന അമ്മ, കേരളത്തിലെ സംസ്കാരിക മൂല്യങ്ങളാണ് മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയതെന്ന് സജി ചെറിയാൻ പറഞ്ഞു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും […]Read More
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്. സിന്ധു നദീജല ഉടമ്പടിയിലെ ഇന്ത്യയുടെ നിയന്ത്രണം “യുദ്ധപ്രവൃത്തി” ആണ്. ജലത്തിനായുള്ള പാക്കിസ്ഥാനിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കും. ഉടമ്പടിയിലെയും അന്താരാഷ്ട്ര നിയമത്തിലെയും വ്യവസ്ഥകൾ ഇന്ത്യ ലംഘിച്ചുവെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. യുഎൻ പൊതുസഭയിലെ പ്രസംഗത്തിനിടെയാണ് സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്ത് എത്തിയത്. ഇന്ത്യ-പാക് സംഘർഷത്തിൽ, പാകിസ്ഥാൻ വിജയിച്ചുവെന്നും പ്രസംഗത്തിനിടെ അവകാശവാദം ഉന്നയിച്ചു. സംഘർഷത്തിൽ പാകിസ്ഥാൻ […]Read More
തിരുവനന്തപുരം: പാച്ചല്ലൂർ മന്നം നഗർ റസിഡൻസ് അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടികൾ ഗംഭീരമായി ആഘോഷിച്ചു. കുട്ടിളും രക്ഷാകർത്താക്കളും പങ്കെടുത്ത കായിക മത്സരങ്ങൾ ഓണാഘോഷം അവിസ്മരണീയമാക്കി. വൈകുന്നേരം നടന്ന പൊതു സമ്മേളനം പിന്നണി ഗായിക പ്രമീള ഉദ്ഘാടനം ചെയ്തു. സൈനുലാബ്ദീൻ അദ്ധ്യക്ഷത്ര വഹിച്ചു. പാച്ചല്ലൂർ സുരേഷ് സ്വാഗതം പറഞ്ഞു. തിരുവല്ലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.പ്രദീപ്.അഡ്വ: എസ് ഹരികുമാർ, യുവ കവി ശിവാ സ് വാഴമുട്ടം, മണികണ്ഠൻ മണലൂർ, കുമിളി നഗർ റസിഡൻസ് അസോസിയേഷൻ […]Read More
കിഴക്കൻ യൂറോപ്പിലും ബാൾട്ടിക് രാജ്യങ്ങൾക്കിടയിലും നാറ്റോ സൃഷ്ടിക്കുന്ന അനാവശ്യ ഭീഷണിക്കെതിരെയും പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെയും ശക്തമായ പ്രതികരണവുമായി റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ സൈനിക വിമാനങ്ങളെ വെടിവച്ചിടാൻ ശ്രമിക്കുന്ന ഏതൊരു നാറ്റോ അംഗരാജ്യവുമായും റഷ്യ നേരിട്ടുള്ള ‘യുദ്ധം’ ആരംഭിക്കുമെന്ന ഗുരുതരമായ മുന്നറിയിപ്പാണ് പാരീസിലെ റഷ്യൻ പ്രതിനിധി അലക്സി മെഷ്കോവ് നൽകിയിരിക്കുന്നത്. റഷ്യൻ സൈനിക വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചു എന്ന എസ്തോണിയയുടെയും പോളണ്ടിന്റെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഈ സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ്. റഷ്യൻ നയതന്ത്രജ്ഞനായ മെഷ്കോവ് ഫ്രാൻസിന്റെ ആർടിഎൽ റേഡിയോ സ്റ്റേഷനോട് […]Read More
ശ്രീനഗര്‍: പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുകിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷ നിയമം ചുമത്തിയാണ് അറസ്റ്റ്. ലേയില്‍ നടന്ന പ്രതിഷേധത്തിന് നേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ നിറയൊഴിച്ചതോടെ അഞ്ച് പേര്‍ക്ക് ജീവന് നഷ്ടമായതിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാലാണെന്നാണ് വിശദീകരണം. വിശദമായി ചോദ്യം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പ്രക്ഷോഭത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ 90 പേര്‍ക്ക് പരിക്കേറ്റിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ഗിരിവര്‍ഗ മേഖലയ്ക്ക് പ്രത്യേക പദവി […]Read More
ചരിത്രത്തിൽ ആദ്യമായി ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ അവസാന സൂപ്പർ 4 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 11 റൺസിന് വിജയിച്ചാണ് പാകിസ്ഥാൻ ഏഷ്യാ കപ്പ് 2025 ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ഫാസ്റ്റ് ബൗളർമാരായ ഷഹീൻ അഫ്രീദി (3/17), ഹാരിസ് റൗഫ് (3/33) എന്നിവർ ചേർന്ന് ബംഗ്ലാദേശിനെ 124/9 എന്ന നിലയിൽ ഒതുക്കി. 135/8 എന്ന ചെറിയ ടോട്ടൽ വിജയകരമായി പ്രതിരോധിക്കാൻ ഈ താരങ്ങളുടെ പ്രകടനം പാകിസ്ഥാനെ […]Read More
