തിരുവനന്തപുരം:കെഎസ്ആർടിസി യിൽ യാത്രാ ടിക്കറ്റിന് ശനിയാഴ്ച മുതൽ ഡിജിറ്റൽ പേമെന്റ്. ഡെബിറ്റ് കാർഡ്, യുപിഐ, ഡെബിറ്റ് കാർഡ് എന്നിവ വഴി പണം നൽകാം. കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ നിലവിലുള്ള സംവിധാനമാണ് എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരം സിറ്റിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചതു്. ട്രാവൽ കാർഡ് എന്റെ കേരളം പ്രദർശനത്തിൽ വിൽക്കുന്നുണ്ട്. കാർഡിന് 100 രൂപയാണ് വില.പിന്നീട് റീചാർജ് ചെയ്യാം. ഡിപ്പോകളിൽ കാർഡ് ലഭിക്കും.Read More
ന്യൂഡൽഹി:രാജ്യത്ത് കോവിഡുകളുടെ എണ്ണത്തിൽ നേരിയ വർധന.ആരോഗ്യ മന്ത്രാലയത്തിന്റെ തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് നിലവിൽ 257 പേർക്കാണ് രോഗബാധ. മഹാരാഷ്ട്ര, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്.ഏഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം ജെഎൻ 1 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കേസുകൾ കൂടുതൽ ജാഗ്രതയോടെയാണ് ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നത്. സിംഗപ്പൂരിലും ഹോങ്കോങ്ങിലും ഒമി ക്രോൺ വകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒരാഴ്ചകൊണ്ട് രോഗബാധിതർ 12 ൽ നിന്ന് 56 ആയി. കേരളത്തിൽ 69 കേസ് റിപ്പോർട്ടു ചെയ്തു. […]Read More
തിരുവനന്തപുരം : വട്ടപ്പാറ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വെമ്പായം തേക്കടയിൽ മാതാവിനെ മദ്യലഹരിയിൽ മകൻ ചവിട്ടിക്കൊന്നു വെമ്പായംതേക്കട കുളത്തിങ്കരപെരുമ്പിലാൻകോട് ഓമന അമ്മ (80) നെയാണ് മകൻ മർദിച്ചു കൊലപ്പെടുത്തിയത് . മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യ ലഹരിയിൽ ആയിരുന്നു എന്ന് പോലീസ് പറയുന്നു.. അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ തർക്കത്തിനിടയിൽ പ്രകോപിതനായ മകൻ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]Read More
തൃശൂര്‍: തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. രണ്ടായിരം ലിറ്റര്‍ സ്പിരിറ്റുമായെത്തിയ പിക്കപ്പ് വാന്‍ കുരിയച്ചറയില്‍ വച്ചാണ് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. വാഹനത്തെ ചേസ് ചെയ്ത് അതിസാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിനെ സമീപം കാത്തുനിന്ന എക്സൈസ് സംഘം കിലോമീറ്ററുകളാണ് സ്പിരിറ്റ് കയറ്റിയ പിക്കപ്പ് വാനിനെ പിന്തുടര്ന്നത്.Read More
തിരുവനന്തപുരം:തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്ചതന്നെ കേരളത്തിൽ എത്തിയേക്കും. അനുകൂല ഘടകങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥ വിദഗ്ദർ. ഭൗമനിരപ്പിൽ നിന്ന് 12-17 കിലോമീറ്ററിനിടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ കിഴക്കൻ കാറ്റ് വീശിത്തുടങ്ങി. 5 – 6 കിലോമീറ്ററിനിടയിൽ പടിഞാറൻകാറ്റും ശക്തമായി. ദക്ഷിണാർ ധഗോളത്തിൽ നിന്നുള്ള കാറ്റ് ഭൂമധ്യരേഖ കടന്ന് എത്തുന്നതോടെ കാലവർഷം കേരളതീരം തൊടും. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാലവർഷക്കാറ്റ് ശ്രീലങ്ക കടന്ന് മാലദ്വീപ് വരെ എത്തി. കാലവർഷം പ്രവചിച്ചതിലും നേരത്തെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.Read More
ന്യൂഡൽഹി:ഐപിഎൽ ക്രിക്കറ്റിൽ അവസാന സ്ഥാനക്കാരുടെ പേരിൽ രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കി. 14 കളിയിൽ നാല് ജയത്തോടെ ഏട്ട് പോയിന്റുമായി രാജസ്ഥാൻ ഈ സീസൺ അവസാനിപ്പിച്ചു. സ്കോർ ചെന്നൈ 187/8,രാജസ്ഥാൻ 188/ 4 (17.1). പതിനാലുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ അർധസെഞ്ചുറിയാണ് സവിശേഷത. 33 പന്തിൽ 57 റണ്ണടിച്ച വൈഭവ് നാലു വീതം സിക്സറും ഫോറും പറത്തി. യശസ്വി ജെയ് സ്വാൾ 19 പന്തിൽ 36 റണ്ണുമായി പിന്തുണച്ചു. ക്യാപ്റ്റൻ സഞ്ജു […]Read More
ആയുഷ് മിഷനിൽ കരാർ നിയമനം നാഷണൽ ആയുഷ് മിഷൻ കേരളം പ്രോക്യൂർമെന്റ് ഓഫീസർ, ഡാറ്റാ പ്രോഗ്രാമർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 1. ഫോൺ: 0471-2474550.Read More
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി / പട്ടികവർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് ജൂലൈ 1ന് ആരംഭിക്കുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നതിന് പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളഡ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്സ് നടത്തുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിലാണ് ഫീസ് നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുന്നത്. കോഴ്സ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഗവഃ അംഗീകൃതവും TAN/PAN നമ്പരോടുകൂടിയതും ആദായനികുതി […]Read More
സിവിൽ സർവീസസ് പരീക്ഷാ പരിശീലനംഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ www.univcsc.com ൽ രജിസ്റ്റർ ചെയ്യണം. നേരിട്ട് സമർപ്പിക്കാനുള്ള അപേക്ഷാഫോം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി ഓഫീസിൽ ലഭിക്കും. അപേക്ഷകൾ മേയ് 24 വരെ സ്വീകരിക്കും. മേയ് 31നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ: 9072770207, 8075203646.Read More
ലെയോ പതിനാലാമൻ മാര്‍പാപ്പ സ്ഥാനമേറ്റു. ആഗോള കത്തോലിക്കാസഭയുടെ 267–മത് മാര്‍പാപ്പയായാണ് ലെയോ പതിനാലാമന്‍ സ്ഥാനമേറ്റത്. കുര്ബനമധ്യേ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമെന്നും ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണ്. ഐക്യത്തിലും സാഹോദര്യത്തിലും മുന്നോട്ടുപോകണമെന്നും ലെയോ പതിനാലമന് മാര്‍പാപ്പ. കുര്‍ബാന മധ്യേ വലിയ ഇടയന്റെ അധികാര ചിഹ്നങ്ങളായ പാലിയവും സ്ഥാനമോതിരവും പാപ്പ ഏറ്റുവാങ്ങി. പൗരസ്ത്യ സഭകളില്‍നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റ കബറിടത്തിലെത്തി പ്രാര്‍ഥിച്ചശേഷമാണ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചത്.Read More
