ന്യൂഡൽഹി: രാജ്യ വിരുദ്ധപ്രവർത്തനം ആരോപിച്ച് ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു സംഘടനകളെ അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചു. കശ്മീരിൽ നിർണായക സ്വാധീനമുള്ള ആത്മീയ നേതാവ് മിർവെയ്സ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റി (എഎസി)യെയും, ഷിയ നേതാവ് മസ്റൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലീമിനെയു(ജെകെഐ എം)മാണ് ആഭ്യന്തര മന്ത്രാലയം നിരോധിച്ചതു്Read More
ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ പാസ്സഞ്ചർ ട്രെയിനിന് നേരെ ഭീകരാക്രമണം.ജാഫർ എക്സ്പ്രസ്സ് ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്.400ലധികം യാത്രക്കാരുള്ള ട്രയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ധിയാക്കുകയായിരുന്നു.ബലൂച് ലിബറേഷൻ ആർമി (ബി എൽ എ )എന്ന ഭീകര സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന ഇറക്കി.ഒൻപത് കോച്ചുള്ള ട്രെയിൻ ആണ് തട്ടിയെടുത്തത്.വെടിവയ്പ്പിൽ ട്രെയിൻ ലോക്കോ പൈലറ്റിന് പരിക്കുണ്ടെന്ന് റെയിൽവേ പോലീസും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.സുരക്ഷ ഉദ്യോഗസ്ഥരും ബന്ധിയാക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.ആറു പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ബി എൽ എ […]Read More
ടെക്സാസ്:ചന്ദ്രനിലെ കൊടും ചൂടിനെ അതിജീവിച്ച് ബ്ലൂഗോസ്റ്റ് ലാൻഡറിന്റെ പര്യവേഷണം ഒമ്പതുനാൾ പിന്നിട്ടു. പത്ത് പരീക്ഷണ യുപകരണങ്ങളിൽ എട്ടും ഇതിനോടകം പ്രവർത്തിപ്പിച്ചു.രണ്ടെണ്ണം അടുത്ത ദിവസങ്ങളിൽ പ്രവർത്തിപ്പിക്കും. ഫയർ ഫ്ളൈ എയ്റോസ്പേസാണ് ലാന്ററിന്റെ നിർമാതാക്കൾ. ലാവാ പ്രദേശമായ മാരിക്രിസി സമതലത്തിലെ താപനില 121 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയത് ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. മണ്ണ് തുരന്നുള്ള പരീക്ഷണങ്ങൾ തുടരുകയാണ്. ഈ മാസം രണ്ടിനാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്.രണ്ടാഴ്ചയാണ് ദൗത്യ കാലാവധി.Read More
ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി. കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) ഭാരവാഹികള്‍ ഇതു സംബന്ധിച്ചു നല്കിയ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹമാണ് ദക്ഷിണ – ഉത്തര മേഖല ഐ.ജിമാര്‍ക്ക് […]Read More
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും ബാലു മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. കൂടൽമാണിക്യം ക്ഷേത്രത്തിൽ താൻ കാരണം ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. പരീക്ഷ എഴുതുന്ന കാലത്ത് ഇങ്ങനൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ആറാം തീയതി ദേവസ്വത്തിന്റെ കത്ത് വന്നപ്പോഴാണ് തന്നെ തന്ത്രിമാർ ബഹിഷ്കരിക്കുകയാണെന്ന് അറിഞ്ഞത്. […]Read More
പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ (PSPCL)3000 അസിസ്റ്റന്റ് ലൈൻമാൻമാരെ റിക്രൂട്ട് ചെയ്യുന്നു.യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം,ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ. ലൈൻമാൻ ട്രേഡിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വെബ് സൈറ്റ്:www.pspcl.in.Read More
ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ഡാരില്‍ മിച്ചലിന്റേയും മൈക്കേല്‍ ബ്രേസ്വെല്ലിന്റേയുംഅര്‍ദ്ധ സെഞ്ചുറിയുടെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കേ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്സ് […]Read More
ഗാസ സിറ്റി: അനന്തമായി നീളുന്ന ഉപരോധത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്ന ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി വിതരണവും വിച്ഛേദിക്കാൻ ഇസ്രയേൽ. ഊർജ മന്ത്രി ഏലി കോഹെൻ നിർദ്ദേശം നൽകിയാതായി ഇസ്രയേൽ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ വൈദ്യുത പ്ലാന്റ് മാസങ്ങൾക്കു മുമ്പ് ഇസ്രയേൽ ബോംബിട്ട് തകർത്ത ശേഷം ഇസ്രയേലിൽ നിന്നുള്ള വൈദ്യുതി മാത്രമാണ് മുനമ്പ് നിവാസികളുടെ ആശ്രയം.ഖത്തറിൽ വെടി നിർത്തൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷ ശക്തമായി വരവെയാണ് ഗാസയെ വീണ്ടും സമ്മർദ്ദത്തിലാക്കാനുള്ള ഇസ്രയേൽ […]Read More
തിരുവനന്തപുരം: നടൻ ജയറാം നയിച്ച മേളവിസ്മയം കണ്ടാസ്വദിക്കാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ.ആസ്വാദകഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി. പതികാലത്തിൽ താളമിട്ടു തുടങ്ങിയ പഞ്ചാരിയുടെ മേളക്കൊഴുപ്പിൽ നിറഞ്ഞുനിന്ന ആസ്വാദകരും താളമിട്ട് ഒപ്പം കൂടി.ഇലത്താളവും കൊമ്പും കുറുങ്കുഴലുമായി 101 ൽപ്പരം Importance മേളത്തിൽ അണിനിരന്നു. മേളം മൂന്നു മണിക്കൂർ നീണ്ടു.Read More
മ്യൂണിക്: 125-ാം വാർഷികാഘോഷങ്ങൾക്കിടെ ബയേൺ മ്യൂണിക്കിന് തോൽവി. ജർമൻ ഫുട്ബോൾ ലീഗിൽ ബോച്ചുമിനോട് 3-2 ന് തോറ്റു. ക്ലബ്ബിന്റെ വാർഷിക ആഘോഷം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു കളി. മറ്റൊരു കളിയിൽ ബയേർ ലെവർകൂസനെ രണ്ടു ഗോളിന് വെർഡർ ബ്രെമൻ വീഴ്ത്തി. 25 കളിയിൽ 61 പോയിന്റുമായി ബയേൺ ഒന്നാമതും 53 പോയിന്റുമായി ലെവർകൂസൻ രണ്ടാമതുമാണ്.Read More
