കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ അകമഴിഞ്ഞ് പ്രകീര്‍ത്തിച്ചത്. ചിന്തന്‍ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമര്‍ശിച്ചത്. അവസാന ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖില്‍ ഖഡ്സെയും കേരളത്തിന്റെ കായിക വികസന പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. ഒരു പഞ്ചായത്ത് ഒരു […]Read More
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ ജപ്പാനീസ് എൻ 5 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.പൂർണമായും ഓൺലൈനായി രൂപകല്പന ചെയ്തിരിക്കുന്ന ഈ കോഴ്സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഏപ്രിൽ 10 നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്:https://asapkerala.gov.in.Read More
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ വസ്തുവകകളുടെ ആസ്തിമൂല്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നും അത് പൊതുതാല്പര്യത്തിനും ക്ഷേത്ര സുരക്ഷയ്ക്കും എതിരാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.ആസ്തി മൂല്യം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നിയമപരമായ അധികാരമുള്ളവർ അത് പരിശോധിക്കുന്നുണ്ടെന്നും ബോർഡ് വ്യക്തമാക്കി. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുടെ ആസ്തി നിർണയിച്ച് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ബോർഡ് ഇക്കാര്യം അറിയിച്ചത്. ശബരിമല,ഗുരുവായൂർ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം, വെള്ളി എന്നിവയുടെ കണക്ക് ഹർജിക്കാരന് വിവരാവകാശ നിയമപ്രകാരം ലഭിച്ചെങ്കിലും ആസ്തി മൂല്യം […]Read More
ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ ജറ്റ് വിമാനം ഇഡി പിടിച്ചെടുത്തു. 850 കോടിയുടെ ഫാൽക്കൺ തട്ടിപ്പു കേസിൽ പ്രതിയായ അമർദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് പിടിച്ചെടുത്തത്. അമർദീപും മറ്റൊരു പ്രതിയും ജനുവരിയിൽ ദുബായിലേക്ക് രക്ഷപ്പെട്ടത് എട്ടു സീറ്റുകളുള്ള ഹോക്കർ 88എ വിഭാഗത്തിൽ പെടുന്ന ഈ വിമാനം ഉപയോഗിച്ചാണ്. വിമാനത്തിന് 14 കോടിയോളം വിലവരും.Read More
തിരുവനന്തപുരം : മാർച്ച് 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12ന് മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കും.Read More
കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയ്ക്കെതിരായ മൊഴിയുള്ളത്. ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്കി. പെട്രോള്‍ പമ്പിന്റെ […]Read More
മൊമെന്റോയും ബൊക്കെയും ഒഴിവാക്കി സ്നേഹോപഹാരങ്ങൾ പുസ്തകങ്ങളായി നൽകാൻ അഭ്യർത്ഥിച്ച് വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഡി. ആർ. സന്ദർശകരിൽ നിന്നുംജില്ലയിലെ പൊതു പരിപാടികളിൽ നിന്നും ധാരാളം മൊമെന്റോ, ബൊക്കെ, പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ പൂക്കൾ തുടങ്ങിയവ സ്നേഹോപഹാരങ്ങളായി തനിക്ക് ലഭിക്കാറുണ്ടെന്നും എന്നാൽ അതിന് പകരമായി ഒരു നല്ല പുസ്തകം സമ്മാനമായി നൽകാൻ നിങ്ങൾ തയ്യാറാകുമോ എന്നും വയനാട് ജില്ലാ കളക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ബൊക്കെ ഒഫ് ബുക്ക്സ് എന്ന എന്ന പദ്ധതിയിലൂടെ, സാമൂഹ്യ പഠന മുറികളിലെ […]Read More
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തെരഞ്ഞെടുപ്പിനായി 2025 മാർച്ച് 7 ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൂന്ന് കാറ്റഗറിയിലായിട്ടാണ് വിജ്ഞാപനം. 31 തസ്തികകളിലെ ഡെപ്യൂട്ടേഷൻ റിസർവായി കണ്ടെത്തിയിട്ടുണ്ട്.പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ 2025 ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മ പരീക്ഷ […]Read More
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതത്തിന് തുടക്കമായി. 588 ബാലൻമാരാണ് ഇത്തവണ കുത്തിയോട്ട വ്രതമെടുക്കുന്നത്. ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവി സന്നിധിയിലേക്കെത്തി പള്ളിപ്പലകയിൽ 7 നാണയങ്ങൾ സമർപ്പിക്കുന്നതോടെയാണ് വ്രതം തുടങ്ങുന്നത്. വെള്ളിയാഴ്ച പന്തീരടി പൂജയ്ക്കും, ദീപാരാധനയ്ക്കും ശേഷമാണ് വ്രതം ആരംഭിച്ചത്. മേൽശാന്തി വി മുരളീധരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.9 ദിവസമാണ് വ്രതം. 13 ന് പൊങ്കാല നിവേദ്യത്തിനുശേഷം വൈകിട്ട് 7.45 ന് ബാലൻമാരെ ചൂരൽ കുത്തും. രാത്രി 11ന് മണക്കാട്ട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിലും […]Read More
തിരുവനന്തപുരം:കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം, സുരക്ഷിത സമൂഹം . സംവാദം എഡിജിപി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതകങ്ങളിൽ 70 മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു. അതിൽ അമ്പതും പൊലിഞ്ഞത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീടുകൾക്കുള്ളിലെ അതിക്രമങ്ങൾ തടയുക പുതിയ വെല്ലുവിളിയാണെന്നും എഡിജിപി കൂട്ടിച്ചേർത്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വി സുനിൽ രാജ് വിഷയാവതരണം നടത്തി.Read More
