സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ് രാമകൃഷ്ണന് ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.Read More
വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണ്. അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണ്. പരസ്യമായി മറ്റു സഹപ്രവർത്തകർക്കു മുൻപിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കേരളത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു സ്ത്രീക്കെതിരെ തലസ്ഥാനത്ത് തന്റെ മൂക്കിന് താഴെ ഇത്രയും വലിയ അതിക്രമമുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിഷ്ക്രിയനായി ഇരിക്കുകയാണ്. […]Read More
അബദ്ധത്തിൽ അതിർത്തി കടന്നതിന് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പികെ ഷായെ വാഗാ അതിർത്തിയിലൂടെ തിരികെ രാജ്യത്ത് എത്തിച്ചു. ഏപ്രിൽ 23 മുതൽ പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ ബുധനാഴ്ച രാവിലെ ഇന്ത്യൻ അധികാരികൾക്ക് തിരികെ കൈമാറി. അമൃത്സറിലെ അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റിൽ രാവിലെ 10:30 ഓടെയാണ് കൈമാറ്റം നടന്നതെന്നും സ്ഥാപിതമായ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് സമാധാനപരമായി നടന്നതായും ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. ഷാ ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.Read More
അഹമ്മദാബാദ്:ഐപിഎൽ ക്രിക്കറ്റ് 17 ന് പുനരാരംഭിക്കാനിരിക്കെ ചില ഓസ്ട്രേലിയൻ താരങ്ങളൊഴികെ മറ്റ് വിദേശകളിക്കാർ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കമായതിനാൽ ഓസ്ട്രേലിയയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കൻ താരങ്ങളും അന്തിമതീരുമാനമെടുത്തിട്ടില്ല. പുതിയ മത്സര പട്ടികപ്രകാരം ജൂൺ മൂന്നിനാണ് ഫൈനൽ. അഹമ്മദാബാദാണ് വേദിയാകാൻ സാധ്യത. 16 ഓസീസ് താരങ്ങൾ ഐപിഎല്ലിൽ കളിക്കും.പൂർത്തിയാക്കാത്ത പഞ്ചാബ് – ഡൽഹി മത്സരം ഉൾപ്പെടെ 17 കളികളാണ് ശേഷിക്കുന്നത്.Read More
തിരുവനന്തപുരം:കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസം പ്രത്യേക കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്.ജനകിയ കാൻസർ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പുരുഷൻമാർക്കും സ്ക്രീനിങ് നടത്തും. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിനിൽ 15.5 ലക്ഷത്തോളം സ്ത്രീകൾ സ്ക്രീനിങ് നടത്തി. തുടർ ചികിത്സയും ഉറപ്പാക്കി. 242 പേർക്ക് ക്യാൻസർ സ്ഥിരീകരിച്ചു. സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകൾക്കും സ്ക്രീനിങ്ങുണ്ട്. ഭാരം കുറയൽ, വിട്ടുമാറാത്ത ചുമ,ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസ്സം, ശരീരത്തിലെ മുഴകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ […]Read More
തിരുവനന്തപുരം:ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചതായി പരാതി. വഞ്ചിയൂർ കോടതിയിലെ അഭിഭാഷക പാറശാല കോട്ടവിള സ്വദേശിനി ജെ വി ശ്യാമിലാക്കാണ് മർദ്ദനമേറ്റത്.പൂന്തുറ ആലുകാട് ദാസ് ഭവനിൽ വൈ ബെയ്ലിൻ ദാസാണ് മർദ്ദിച്ചത്. മുഖത്ത് സാരമായി പരിക്കേറ്റ ശ്യാമിലിയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ബാർ അസോസിയേഷനിലും യുവതി പരാതി നൽകി. മുഖത്തടിയേറ്റ് വീണപ്പോൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മോപ്സ്റ്റിക്കുകൊണ്ട് വീണ്ടും മർദ്ദിച്ചു.ആരോപണവിധയേനായ അഭിഭാഷകന് പൊലീസ് സ്ഥലത്തെത്തന്നതിനു മുമ്പ് രക്ഷപ്പെടാനുള്ള അവസരം മറ്റ് അഭിഭാഷകർ ഒരുക്കിയതായി ആക്ഷേപമുണ്ട്.Read More
ശ്രീനഗർ:പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് രാജ്യാതിർത്തിയിൽ വീണ്ടും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത് ആശങ്ക പരത്തി. സാംബ മേഖലയിൽ തിങ്കളാഴ്ച രാത്രി ഡ്രോ ണുകൾ വെടിവച്ചിട്ടതായി സൈന്യം അറിയിച്ചു. ഉധംപൂരിലും ഡ്രോണുകൾ കണ്ടെത്തി. ഇവിടങ്ങളിലും ജമ്മുവിലും വൈദ്യുതി ബന്ധം പൂർണമായും വിഛേദിച്ചു.പഞ്ചാബിലെ അമൃത്സറിലും സൈറൺ മുഴങ്ങി. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ തിരിച്ചു വിട്ടു.Read More
ന്യൂഡൽഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൊവ്വാഴ്ച വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ബുധനാഴ്ച ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് പദവിയിൽ ആറുമാസം മാത്രമാണ് ലഭിച്ചതെങ്കിലും മത നിരപേക്ഷത ഉയർത്തിപ്പിടിച്ചുള്ള ഏതാനും വിധി പ്രസ്താവനകളും ഇടപെടലുകളും ജസ്റ്റിസ് ഖന്നയുടെ ഭാഗത്ത് നിന്നുണ്ടായി.ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ അനന്തരവനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 1983ലാണ് അഭിഭാഷകനായത്. 2005 ൽ ഡൽഹി ഹൈക്കോടതിയിൽ അഡീ.ജഡ്ജിയായി. 2019 ൽ സുപ്രീംകോടതി ജഡ്ജിയായി. 2024 നവംബറിൽ ചീഫ് ജസ്റ്റിസ് […]Read More
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് 14/05/2025 ന് രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് 14/05/2025 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം […]Read More
ഇന്ത്യ– പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹ: ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ടെന്നും തീവ്രവാദവും വാണിജ്യവും ഒരുമിച്ച് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുനദീജല കരാർ റദ്ദാക്കിയത് പുനരാലോചിക്കില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും വ്യക്തമാക്കി. ഇന്ത്യ– പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി ചർച്ച […]Read More
