തിരുവനന്തപുരം:മാനവീയത്തിന്റെ സായാഹ്നങ്ങളെ മനോഹരമാക്കാൻ കളികളും മത്സരങ്ങളും നിറഞ്ഞൊരു കൂട്ടായ്മയ്ക്ക് ഞായറാഴ്ച തുടക്കമായി.സന്തോഷസൂചികയിൽ നഗരത്തിന് പ്രത്യേകമൊരു ഇടം നൽകുകയെന്ന ലക്ഷ്യത്തിലാണ് കലക്ട്രേറ്റിന്റെ സഹകരണത്തിൽ യങ് ഇന്ത്യൻസ് മൂവ്മെന്റ് ഹാപ്പി ട്രിവാൻഡ്രം കൂട്ടായ്മ ആരംഭിച്ചത്. മാലിന്യ നിർമാർജന അവബോധത്തിന്റെ ഭാഗമായി നടത്തിയ കൂറ്റൻ ഏണീം പാമ്പും കളിയിൽ കളക്ടർ അനുകുമാരിയും പങ്കാളിയായി.കുഞ്ഞൻ ചെസ് ബോർഡും ഫുട്ബോൾ ഷൂട്ടൗട്ടും അമ്പും വില്ലും മുതൽ മുഖചിത്രമെഴുത്തുവരെ മാനവീയത്തിൽ അരങ്ങേറി. അസി. കലക്ടർ സാക്ഷി മാലിക്കും പരിപാടിയുടെ ഭാഗമായി. സീവി, ഫർഹാഷ് എന്നിവരുടെ ബാൻഡ് […]Read More
തമിഴ്നാട്ടിലെ കൃഷ്ണപുരത്ത് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഒരു ആൺകുട്ടി കഴുത്തറുത്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ കഴുത്തിൽ ഒന്നിലധികം മുറിവുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 വയസ്സുള്ള പെൺകുട്ടി അതേ പ്രദേശത്തുനിന്നുള്ള 12-ാം ക്ലാസിൽ പഠിക്കുന്ന 17 വയസ്സുള്ള ഒരു ആൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി 23-ന് രാത്രി 10 മണിയോടെ ആൺകുട്ടി പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി. പെൺകുട്ടി പുറത്തേക്കിറങ്ങിയപ്പോൾ, കത്തി ഉപയോഗിച്ച് അവരെ ആക്രമിച്ച് കഴുത്ത് പലതവണ […]Read More
കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറുമണിക്ക് ശേഷം ജോര്‍ജിനെ ജയിലിലേക്ക് മാറ്റും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി സി ജോര്‍ജ് ഇന്ന് രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം […]Read More
ടെൽ അവീവ്:ഗാസയിലെ വംശഹത്യയ്ക്ക് താൽക്കാലിക വിരാമമിട്ട വെടിനിർത്തൽ കരാർ അട്ടിമറിച്ച് പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്രയേൽ. ഹമാസ് ശനിയാഴ്ച ആറ് ബന്ദികളെക്കൂടി കൈമാറി. ഇതിനുപകരമായി 620 പലസ്തീൻകാരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്ന നിലപാടിൽ നിന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെഅവസാന നിമിഷം പിന്മാറിയതു്. അടുത്ത ഘട്ടം ബന്ദികളെ കൈമാറുമെന്ന ഉറപ്പ് ലഭിക്കുംവരെ തടവുകാരെ മോചിപ്പിക്കുന്നത് നിർത്തി വച്ചിരിക്കുന്നു എന്നാണ് നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്. ഹമാസ് ആറ് ബന്ദികളെ റെഡ് ക്രോസ് വഴി ഇസ്രയേലി ന് […]Read More
ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാമനായി നിയമിച്ചു.അദ്ദേഹത്തെ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് നിയമന സമിതി സെക്രട്ടേറിയേറ്റ് വിജ്ഞാപനം ചെയ്തു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലടക്കം ആർബിഐ ഗവർണറായിരുന്ന ശക്തികാന്ത ദാസ് 2023 ലാണ് വിരമിച്ചത്. 1980 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസുകാരനാണ്. നിലവിലെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയ്ക്കാപ്പം രണ്ടാമനായാണ് അദ്ദേഹം പ്രവർത്തിക്കുകRead More
തിരുവനന്തപുരം: ഗതാഗതവകുപ്പ് ആർസി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) പ്രിന്റിങ് മാർച്ച് മുതൽ നിർത്തും. പകരം വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആർസി ഡൗൺലോഡ് ചെയ്യാം. കൂടാതെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സർവീസും ആധാർ അധിഷ്ഠിതമാകും. ഉടമസ്ഥത മാറ്റൽ, ലോൺ ചേർക്കൽ, ലോൺ ഒഴിവാക്കൽ എന്നിവയ്ക്കും ആധാർ വേണ്ടി വരും. വാഹനത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണോ അവരുടെ ആധാറിലെ നമ്പരാണ് ആർസി യിലും രേഖപ്പെടുത്തേണ്ടത്. പരിവാഹൻ വെബ്സൈറ്റ് വഴിയോ, അക്ഷയവഴിയോ […]Read More
കൊല്ലം കുണ്ടറയിൽ റെയിൽവേ പാലത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുണ്ടറ സ്റ്റേഷനിൽ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരും. ഇതിൽ ഒരാൾ പൊലീസുകാരനെ അക്രമിച്ച കേസിലും പ്രതിയാണ്. സംഭവത്തിൽ അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മധുരയിൽ നിന്ന് റെയിൽവേ ക്രെെം ബ്രാഞ്ചും […]Read More
ഫത്തോർദ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയോട്. അവസാന കളിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് തകർന്ന ബ്ളാസ്റ്റേഴ്സിന് ഇന്ന് നിർണായകമാണ്. 20 കളിയിൽ 24 പോയിന്റുമായി എട്ടാമതാണ് ടീം. രാത്രി 7.30 നാണ് കളി. ജിയോ സിനിമയിൽ തത്സമയം കാണാം. വൈകിട്ട് അഞ്ചിന് ഈസ്റ്റ് ബംഗാളും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. ബംഗളരു എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-0ന് കീഴടക്കി നാലാമതെത്തി.Read More
കൊച്ചി: കേരളത്തിൽ റോഡ് വികസനത്തിന് അമ്പതിനായിരം കോടി രൂപയുടെ പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി . 986 കിലോമീറ്റർ ദൈർഘ്യമുള്ള 31 റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് ആശംസയറിച്ച് അയച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന 120 കിലോമീറ്റർ പാതയ്ക്കാണ് 10,814 കോടി.62.7 കിലോമീറ്റർ ദൈർഘ്യമുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന ഇടനാഴിയാകുന്ന തിരുവനന്തപുരം […]Read More
