വത്തിക്കാൻ സിറ്റി:ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ് വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൽ ബുധനാഴ്ച തുടങ്ങും. ബുധനാഴ്ച രാവിലെ പ്രത്യേക കുർബാനയോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമാവുക. ആദ്യ ദിവസം ഉച്ചയ്ക്കു ശേഷം ഒരു പ്രാവശ്യം വോട്ടെടുപ്പ് എന്ന പതിവിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് സൂചന. വത്തിക്കാൻ മാധ്യമവിഭാഗം ഡയറക്ടർ മാറ്റിയോ ബ്രൂണി പുറത്ത് വിട്ട പ്രസ്താവന പ്രകാരം കോൺക്ലേവിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിക്കുക. വിജയകരമെങ്കിൽ പ്രാദേശിക സമയം 10.30 ന് വെള്ളപ്പുക കാണും. പരാജയമെങ്കിൽ 12 […]Read More
ന്യൂയോർക്ക്:ലോക ടെന്നിസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ മുൻ ഒന്നാം റാങ്കുകാരൻ നൊവാക് ജൊകോവിച്ച് ആറാം സ്ഥാനത്തായി. ഇറ്റലിയുടെ യാനിക്ക് സിന്നർ ഒന്നാം റാങ്ക് നിലനിർത്തി. ജർമനിയുടെ അലക്സാണ്ടർ സ്വരേ വാണ് രണ്ടാമത്. സ്പാനിഷ് താരം കാർലോസ് അൽകാരസിനാണ് മൂന്നാം സ്ഥാനം.അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സ്, ബ്രിട്ടന്റെ ജാക്ക്ഡ്രാ പെർ എന്നിവർക്ക് പിറകിലാണ് സെർബിയൻ താരമായ ജൊകോയുടെ സ്ഥാനം. ഇന്ത്യയുടെ സുമിത് നാഗൽ 169-ാം സ്ഥാനത്താണ്. വനിതകളിൽ ബെലാറസ് താരം അരീന സബലെങ്ക ഒന്നാം റാങ്ക് നിലനിർത്തി. പോളണ്ട് താരം […]Read More
തിരുവനന്തപുരം:റാപ് ഗായകൻ ‘വേടൻ’ അറസ്റ്റിലായ കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ കോടനാട് റെയ്ഞ്ച് ഓഫീസർ അധീഷിനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്കു സ്ഥലം മാറ്റാൻ മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു.പ്രതിക്ക് ശ്രീലങ്കൻ ബന്ധമുണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത വിവരങ്ങൾ അന്വേഷണമധ്യേ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയത് ശരിയായ രീതിയല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റം.പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദ്ദേശം നൽകി.Read More
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്വെയര് എഞ്ചിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈയിലെ നാലു വിരലുകളും ഇടതു കാലിലെ അഞ്ച് വിരലുകളുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ കഴക്കൂട്ടം കുളത്തൂർ അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന […]Read More
തിരുവനന്തപുരം:എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025 ‘ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ 7 വരെ സ്വീകരിക്കും. ‘ഒന്നാമതാണ് കേരളം ‘ എന്നതാണ് വിഷയം. വികസന, ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയ ഗാഥകൾ,ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കിയാണ് വീഡിയോ നിർമ്മിക്കേണ്ടത്. ഒന്നരലക്ഷംരൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. വീഡിയോകളുടെ പരമാവധി ദൈർഘ്യം 2 മിനിട്ടാണ്. വീഡിയോ mizhiv.kerala.gov.in എന്ന വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യാംRead More
തിരുവനന്തപുരം: നിയമ വിരുദ്ധപ്രവർത്തനങ്ങൾക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വാടക അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) തട്ടിപ്പുകൾ സംസ്ഥാനത്തും വർധിക്കുന്നു. ഡാർക്ക് വെബിൽ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ വൻ തുകയ്ക്ക് വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകളെല്ലാം ഇത്തരം അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറുന്നതു്. മ്യൂൾ അക്കൗണ്ടുകൾ ഏതു തരം പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്തില്ല. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനത്തിനായി ഫണ്ട് നൽകുക തുടങ്ങിയവ ഈ അക്കൗണ്ടുകൾ വഴി നടക്കും. പിടിക്കപ്പെടുമ്പോൾ യഥാർഥ അക്കൗണ്ട് […]Read More
തിരുവനന്തപുരം : മറുനാടൻ മലയാളി ഷാജൻ്റെ അറസ്റ്റ് പൊലീസ് നടപടി മനുഷ്യാവകാശം ലംഘനം തിരുവനന്തപുരം മറുനാടൻ സാജൻ്റെ അറസ്റ്റ് നിമയവാഴ്ചക്കും മനുഷ്യാവകാശത്തിനും എതിര് തിരുവനന്തപുരം ലോക മാധ്യമസ്വാതന്ത്ര്യദിനം നാടേങ്ങും ആഘോഷിക്കവേമാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഷാജനെ ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ പൊലീസ് പിടികൂടിയ നയം നിയമവാഴ്ചക്ക് എതിരാണെന്ന് ഇൻഡ്യൻ ഫെഡറേഷൻഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ൾഐഎഫ് ഡബ്ള്യുജെ) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഷാജന് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മനുഷ്യാവകാശം ലംഘിക്കാതെ പോലീസിന് നടപടികള്‍ സ്വീകരിക്കാം. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പറയുന്ന […]Read More
മെയ് 19 ന് കേരളത്തിലെ ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സിറ്റിംഗ് രാഷ്ട്രപതിയായി പ്രസിഡന്റ് ദ്രൗപതി മുർമു ചരിത്രം സൃഷ്ടിക്കും. ക്ഷേത്രത്തിന്റെ ചുമതലയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) അവരുടെ വരാനിരിക്കുന്ന സന്ദർശനം സ്ഥിരീകരിച്ചു, ഇത് ക്ഷേത്രത്തിനും രാജ്യത്തിനും ഒരു നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചു. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ പുണ്യസ്ഥല സന്ദർശനം. മെയ് 18 ന് കേരളത്തിലെത്തിയ ശേഷം കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് അവർ […]Read More
ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത് . സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത് ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ സിപിഎം എംഎല്‍എ അഡ്വ എ. രാജക്ക് ആശ്വാസ വിധിയുമായി സുപ്രീം കോടതി. എ രാജയെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ദേവികുളം തെരഞ്ഞെടുപ്പ് വിജയം ശരിവെച്ചു. എംഎൽഎ സ്ഥാനത്ത് […]Read More
തിരുവനന്തപുരം: 100 കോടി ഓവർഡ്രാഫ്റ്റെടുത്ത് ശമ്പളം കൊടുക്കുന്നത് നഷ്ടമെന്ന മുൻമന്ത്രി ആന്റണി രാജുവിൻ്റെ പരാമർശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് പറയട്ടെയെന്നും ഗണേഷ് കുമാർ പറഞ്ഞു. മന്ത്രി ഗണേഷ് കുമാറിന്റെ വാക്കുകൾ- ‘സാമ്പത്തിക ശാസ്ത്രത്തിൽ ഞാൻ അത്ര വിദഗ്ധനല്ല. എന്റെ വീട്ടിൽ നിന്നെടുത്ത തീരുമാനമല്ല. മന്ത്രിയായി എത്തിയപ്പോൾ ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അതിനായി എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ ഗണേഷ് കുമാറിന് […]Read More
