ബാലരാമപുരം: മാധ്യമ പ്രവർത്തകർ സമൂഹത്തിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണന്നും , വികസിത സമൂഹത്തിൻ്റെയും, രാഷ്ട്ര നിർമ്മിതിയുടെയും ഭാഗത്ത് പ്രാദേശിക മാധ്യമപ്രവർത്തകരാണ് മുഖ്യധാരയിലുള്ളതെന്നും അഡ്വ എം വിൻസൻ്റ് എം.എൽ.എ അഭിപ്രായപ്പെട്ടു. ചെറിയ വരുമാനത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ജീവിതനിലവാരമുയർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനുള്ള നീക്കങ്ങൾക്ക് കൂടെയുണ്ടാകുമെന്നും വിൻസൻ്റ് എം.എൽ.എ അഭിപ്രായപ്പെട്ടു ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി മാധ്യമ സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. സംസ്ഥാന പ്രസിഡൻ്റ്എ.പി ജിനൻ അദ്ധ്യക്ഷനായി. […]Read More
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മെയ് 7ന് മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. സൈനികാഭ്യാസത്തിനിടെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കുമെന്നും ശത്രുതാപരമായ ആക്രമണമുണ്ടായാൽ സ്വയം സംരക്ഷിക്കുന്നതിന് സിവിലിയന്മാർക്കും വിദ്യാർത്ഥികൾക്കും സിവിൽ പ്രതിരോധത്തിൽ പരിശീലനം നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനങ്ങളോട് അവരുടെ ഒഴിപ്പിക്കൽ പദ്ധതിയും അതിന്റെ റിഹേഴ്സലും അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.Read More
പത്തനംതിട്ട:നീറ്റ് യൂജി എഴുതാൻ കൃത്രിമ ഹാൾ ടിക്കറ്റുമായി എത്തിയ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നൽകിയ അക്ഷയ സെന്ററിലുണ്ടായ കൃത്രിമമാണെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പത്തനംതിട്ട തൈക്കാവ് ഗവ.വൊക്കേഷണൽ എച്ച്എസ്എസിലാണ്സംഭവം. ഹാൾ ടിക്കറ്റിന്റെ ഒരു ഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ പേരും മേൽവിലാസവും ചിത്രവുമാണ്. മറ്റൊരു ഭാഗം തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടേതും. വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചെങ്കിലും ഹാൾ ടിക്കറ്റ് വ്യാജമാണെന്ന് ഉറപ്പാക്കിയ ശേഷം വിവരം പൊലീസിനെ അറിയിച്ചു .Read More
അനധികൃത പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യ സുരക്ഷയ്ക്ക് ഭീഷണി: രാജീവ് ചന്ദ്രശേഖർ കൊട്ടാരക്കര: അനധികൃതമായി താമസിക്കുന്ന പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനധികൃത കുടിയേറ്റക്കാരെ കേരളത്തിൽ നിന്നും പുറത്താക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി എടുക്കണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷൻ.കേരളത്തിലെ അനധികൃത പാകിസ്ഥാനി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന നിർദേശം പാലിക്കാത്തവർ കേരളം മാത്രമാണ്. […]Read More
തിരുവനന്തപുരം:കപ്പൽ അപകടത്തെതുടർന്നുള്ള തീരദേശ മലിനീകരണപ്രശ്നം പരിഹരിക്കാനും നാശനഷ്ടം ശാസ്ത്രീയമായി തിട്ടപ്പെടുത്തി നഷ്ടപരിഹാരം നേടിയെടുക്കാനുമായി സംസ്ഥാന, ജില്ലാതല വിദഗ്ദസമിതികൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ. കപ്പൽ അപകടത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന, ജില്ലാതല സമിതികളാണ് മലിനീകരണ നിയന്ത്രണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക ആഘാതം പഠിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പിന്റെ പ്രിൻസിപ്പൽ ഉപദേഷ്ടാവായി നിയമിച്ചു. തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം തുടങ്ങിയവയുടെ ചെലവുകൾ കണക്കാക്കുകയാണ് ലക്ഷ്യം.Read More
പാകിസ്ഥാനെതിരായ നയതന്ത്ര നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹം തടഞ്ഞുവെച്ച് ഇന്ത്യ. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാർ, വടക്കൻ കശ്മീരിലെ കിഷൻഗംഗ എന്നീ ജലവൈദ്യുത അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുന്നതിന്റെ സമയം ഇന്ത്യയ്ക്ക് നിയന്ത്രിക്കാനാവും. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ പ്രവർത്തിക്കുന്ന […]Read More
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വ്യോമസേന, നാവികസേന മേധാവികള്‍. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷ്യല്‍ എപി സിങ്, നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവരാണ് ഇന്ന് (മെയ് 04) പ്രധാനമന്ത്രിയെ കണ്ടത്. യോഗത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിച്ചത്. സിന്ധു നദീജല കരാർ താത്ക്കാലികമായി നിർത്തിവയ്ക്കുകയും അട്ടാരിയിലെ അതിർത്തി അടച്ചുപൂട്ടുകയും […]Read More
പത്മശ്രീ റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം. ഒരു ചക്രക്കസേരയിൽ ഇരുന്ന് കേരളത്തിലെ നിരവധി പേർക്ക് അക്ഷരവെളിച്ചം പകർന്ന പത്മശ്രീ റാബിയയുടെ വിയോഗം ദു:ഖകരമാണ്. സമ്പൂർണ്ണ സാക്ഷരതാ മിഷൻ ഇൻസ്ട്രക്ടർ എന്ന നിലയിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ റാബിയ നടത്തിയ മുന്നേറ്റങ്ങൾ അവരെ എന്നും ഓർമ്മയിൽ നിർത്തും. വളരെ ചെറുപ്പത്തിൽ പോളിയോ ബാധ മൂലം ചലനശേഷി നഷ്ടപ്പെട്ടെങ്കിലും അറിവ് കൈമുതലാക്കി സമാനതകളില്ലാത്ത പോരാട്ടം നയിക്കാൻ അവർക്ക് കഴിഞ്ഞു.ഒരു പരിമിതിയ്ക്കും അക്ഷരത്തെയും അറിവിനെയും തടയാനാകില്ലെന്നു നമ്മെ ബോധ്യപ്പെടുത്തിയ […]Read More
മാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു. അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചതെന്നും പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ പി എസ് പറഞ്ഞു. വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ , കുറ്റവാളികളെ പിടികൂടുന്ന രീതി , സൈബർ […]Read More
തിരുവനന്തപുരം: സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി നിദർശ് ആണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലായിരുന്നു സംഭവം. ലീവ് കഴിഞ്ഞ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ വീട്ടിൽ നിന്നും മടങ്ങിയത്. ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല.Read More
