പത്തനംതിട്ട: തീർഥാടകർ ഇരുമുടിക്കെട്ടിൽ അനാവശ്യസാധനങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയും ദേവസ്വം ബോർഡും അഭ്യർത്ഥിച്ചു. ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്തു നൽകി. ഇരുമുടിക്കെട്ടിൽ രണ്ടു ഭാഗങ്ങാണുള്ളത്. മുൻ കെട്ടിൽ ശബരിമലയിൽ സമർപ്പിക്കാനുള്ള സാധനങ്ങളും, പിൻ കെട്ടിൽ ഭക്ഷണപദാർഥങ്ങളും. മുൻകെട്ടിൽ ഉണക്കലരി, നെയ്ത്തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതി. പിൻ […]Read More
പത്തനംതിട്ട:ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.പ്രതിദിന ബുക്കിങ് 70,000 ആയി ക്രമീകരിച്ചു. ബാക്കി 10,000 പേരെ നേരിട്ടുള്ള ബുക്കിങ്ങിലൂടെ പ്രവേശിപ്പിക്കുന്നത് ആലോചിച്ച് തീരുമാനിക്കും.ആരും ദർശനം കിട്ടാതെ മടങ്ങില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.Read More
പത്തനംതിട്ട : പത്തനംതിട്ട കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ് എല്‍ഡിഎഫ് പ്രവര്ത്തകന് ദാരുണാന്ത്യം. കോട്ടയം കുലപ്പാറ ചരിവ്കുഴിയില് വീട്ടില്‍ റെജി ആണ് മരിച്ചത്. 50 വയസായിരുന്നു. പത്തനംതിട്ട പൂങ്കാവ് അമ്മൂമ്മത്തോട്ടില്‍ ആയിരുന്നു അപകടം. ജീപ്പ് വളവ് തിരിയവെ റെജി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നോയെന്നും പരിശോധിച്ചുവരികയാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഉടന്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.Read More
കോഴഞ്ചേരി ∙ ടികെ റോഡിൽ ബസ് സ്റ്റാന്റ് മുതൽ തെക്കേമല വരെയും വൺവേ റോഡിലും റോഡരികു സംരക്ഷണ പ്രവർത്തിയും ബിസി ടാറിങും നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ 2 റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു. വൈദ്യുതി മുടക്കംമല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ അഞ്ചിലവ് പാർക്ക്, കുന്നിരിക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ചെസ് സിലക്ഷൻ ടൂർണമെന്റ്പത്തനംതിട്ട ∙ ജില്ലാ ചെസ് അസോസിയേഷന്റെ വുമൺ ചെസ് സിലക്ഷൻ ടൂർണമെന്റ് […]Read More