തിരുവനന്തപുരം:വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ ആർ സി ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷ തയ്യാറാക്കി 14 ദിവസത്തിനകം ആർ ടി ഓഫീസിൽ സമർപ്പിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്.അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും വാഹനം വിൽക്കുമ്പോൾ പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടു വാങ്ങിയതുകൊണ്ട് കാര്യമില്ല. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി ലഭിച്ച് പണമടച്ചാൽ വാഹനത്തിന്റെ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. 15 വർഷം കഴിഞ്ഞതാണെങ്കിൽ വാങ്ങുന്ന വ്യക്തിയുടെ പേരിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ പരിവാഹൻ സൈറ്റ് […]Read More
പ്രതിദിനം 80,000 പേർക്ക് ദർശനം ശബരിമല ദർശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കി. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. പുലർച്ചെ മൂന്ന് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയും ആയിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. പ്രതിദിനം 80,000 പേർക്കാണ് ദർശനം സൗകര്യം. 70,000 പേര്ക്ക് വെർച്വൽ ക്യൂ വഴിയും ബാക്കി സ്പോട് […]Read More
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കമുണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.പരാതിക്കിട നൽകാത്തവിധം മികച്ച സംഘാടനമാണ് ഒളിമ്പിക് മോഡൽ കായിക മേളയിൽ ഉണ്ടായിരുന്നത്.പരാതി ഉന്നയിച്ച സ്കൂളുകാരോട് വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നതാണ്.എന്നിട്ടും സമാപന സമ്മേളനം അലങ്കോലമാക്കാൻ ചില അധ്യാപകർ മുന്നിട്ടിറങ്ങുകയായിരുന്നു.വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവമായിട്ടെടുക്കുമെന്ന് മന്ത്രി പറഞ്ഞു.എല്ലാവർഷവും ഒളിമ്പിക് മോഡൽ കായിക മേള നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സംഘാടനം കൊണ്ടും ആസൂത്രണം കൊണ്ടും മികച്ചതായിരുന്നു സംസ്ഥാന സ്കൂൾ കായിക മേള […]Read More
ആലപ്പുഴ:സംസ്ഥാനത്തെ കലക്ടറേറ്റുകളിലെ ആദ്യ വനിതാ ഡഫേദാർ എന്ന ബഹുമതി സ്വന്തം പേരിൽ ചേർത്ത് അറയ്ക്കൽ കെ സജി. ചെത്തിയെന്ന തീരഗ്രാമത്തിൽ നിന്ന് 2000 ൽ ജി വി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാർഡ് നേടിയ സിജി 24 വർഷത്തിനപ്പുറം ചരിത്രത്തിന്റെ ഭാഗമാകുന്നു. ഇനി അലപ്പുഴ കലക്ടർ അലക്സ് വർഗീസിന്റെ ഡഫേദാറായി സദാസമയവും സജിയുണ്ടാകും. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചു. നിലവിലെ ഡഫേദാറിന് എൽഡി ക്ലർക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഒഴിവുവന്ന തസ്തികയിൽ മുൻഗണനാക്രമം അനുസരിച്ചാണ് സിജി നിയമിതയായത്. 2005 സെപ്റ്റംബർ […]Read More
തിരുവനന്തപുരം:വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രി ക്രിസ്തു രാജത്വതിരുനാൾ 15 മുതൽ 24 വരെ നടക്കും. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഡോ. വൈ എം എഡിസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.15-ാം തീയതി വൈകിട്ട് 6.30 ന് ഇടവക വികാരി കൊടിയേറ്റ് കർമ്മം നിർവഹിക്കും.ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം 23 ന് വൈകിട്ട് ആറിന് ആരംഭിക്കും. 24 ന് തിരുവനന്തപുരം ലത്തീൻ അതിരുപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ മുഖ്യ കാർമികനാകുന്ന ദിവ്യബലിയോടെ […]Read More
ഐഎഎസ് ഓഫീസർമാരായ എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്പെൻഷൻ. മല്ലു ഹിന്ദു ഐഎഎസ് എന്ന വാട്സപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരായ നടപടി. അതേസമയം, അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലുമാണ് എൻ പ്രശാന്തിനെതിരായ നടപടി. ഇരുവർക്കുമെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് നടപടി.. മൊബൈൽ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ വാദം ശരിയല്ലെന്നാണ് പോലീസിന്റെ കണ്ടെത്തലിന് പിന്നാലെയാണ് റിപ്പോർട്ട്. അഡീഷണല് ചീഫ് സെക്രട്ടറി ഡോ. […]Read More
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനമായി. ശനിയാഴ്ച വൈകിട്ട് ശംഖുമുഖം കടലിൽ നടന്ന ആറാട്ട് ചടങ്ങുകളോടെയായിരുന്നു ഉത്സവത്തിന് സമാപനമായത്. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച ആറാട്ടിന്റെ ചടങ്ങുകൾക്ക് രാത്രി 10 മണിയോടെ പരിസമാപ്തിയായി. ഘോഷയാത്ര കടന്നുപോയ പാതയോരങ്ങളിൽ പൂജാദ്രവ്യങ്ങളും നാമജപവുമായി ഭകതർ ശ്രീപത്മനാഭനെ വണങ്ങി. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ സ്വർണ ഗരുഡ വാഹനങ്ങളിൽ ശ്രീ പത്മനാഭസ്വാമിയേയും നരസിംഹമൂർത്തിയേയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയേയും പുറത്തേക്ക് എഴുന്നള്ളിച്ചു. പടിഞ്ഞാറേ നടവഴിയാണ് ആറാട്ട് എഴുന്നള്ളത്ത് പുറത്തിറങ്ങിയത്. ക്ഷേത്രത്തിന് […]Read More
പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിച്ച് ജീവനക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയാണ് സർക്കാർ ലക്ഷ്യം. തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. പദ്ധതിയ്ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. നേരത്തെ, പല വൻകിട ആശുപത്രികളും […]Read More
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. ഐ ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് ( സയൻസ് & എഞ്ചിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണ് കേരള പ്രഭ പുരസ്കാരം. കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ.ടി കെ ജയകുമാർ (ആ രോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി),സഞ്ജു സാംസൺ (കായികം ),ഷൈജ ബേബി ( സാമൂഹ്യ സേവനം,ആശാ വർക്കർ), വി കെ മാത്യൂസ് […]Read More
ഒട്ടേറെ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. എന്നാൽ, അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്ന തീരുമാനവുമായി ഡിജിപി. നാളെയാണ് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ്. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു. മെഡൽ പ്രാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡൽ നൽകാറില്ല. തൃശൂർ പൂരം അലങ്കോലമാക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന അജിത്ത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത്. നിലവിൽ […]Read More