സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കരിപ്പൂരിലെ സ്വർണ കടത്തിൻ്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത് കരിപ്പൂരിൽ നിന്ന് അത് യാഥാർത്ഥ്യമാണ്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹവാല പണം ഏറ്റവും കൂടുതൽ പിടികൂടുന്നത് മലപ്പുറത്ത് നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം 87 […]Read More
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോഗബാധ. വിദ്യാർഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സെപ്റ്റംബർ ആദ്യം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള് മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന പത്ത് പേര് രോഗമുക്തി നേടുകയും ചെയ്തിരുന്നു. ആദ്യംതന്നെ കൃത്യമായി രോഗനിര്ണയം നടത്തിയും മില്ട്ടിഫോസിന് ഉള്പ്പെടെയുള്ള മരുന്നുകള് എത്തിച്ച് ഫലപ്രദമായ ചികിത്സ നല്കിയുമാണ് ഇത്രയുംപേരെ രക്ഷിക്കാന് സാധിച്ചത്.Read More
തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 48 ലക്ഷത്തോളമായി. ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ. 25 കോടി ഒന്നാം സമ്മാനവും,ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും,50 ലക്ഷം രൂപ മൂന്നാം സമ്മാനവും അടക്കം കോടികളുടെ സമ്മാനമാണ് നൽകുന്നതു്. നറുക്കെടുപ്പ് ഒക്ടോബർ 9 ന്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന.Read More
അഴിമതിക്കെതിരായി തൂലിക ചലിപ്പിച്ചതിന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം നാടുകടത്തൽ ദിനാചരണവും അനുസ്മരണവും പുഷ്പാർച്ചനയും ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷ്ണൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ആചരിച്ചു. ചെയർമാൻ ബി.ജയചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കെൽപ്പാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത്, നേതാക്കളായ എൻ ആർ സി നായർ , തിരുമംഗലം സന്തോഷ്, ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ ,വഴുതൂർ സുദേവൻ, മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു.Read More
നെയ്യാറ്റിൻകര: ഇന്നത്തെ പത്രക്കാർ സ്വദേശിഭിമാനി രാമകൃഷ്ണപിള്ളയെ മാതൃകയാക്കണമെന്നും സത്യവും ധർമ്മവും കൈവിടരുതെന്നും നെയ്യാറ്റിൻകര എം എൽ എ ആൻസലൻ പറഞ്ഞു .സ്വദേശാഭിമാനി ശ്രീ രാമകൃഷ്ണപിള്ളയുടെ 114 മത് നാടുകടത്തൽ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വദേശാഭിമാനിയുടെ വീട് സംരക്ഷിക്കുമെന്നും എം എൽ എ ഉറപ്പു നൽകി .സ്വദേശാഭിമാനി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര നഗരസഭ സ്വദേശാഭിമാനി പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ സ്വദേശാഭിമാനി സാംസ്കാരിവുക സമിതിയുടെ പ്രസിഡന്റ് അഡ്വ :ഇരുമ്പിൽ വിജയൻ അധ്യക്ഷനായിരുന്നു.. ജില്ലാ കൗൺസിലർ സലൂജ […]Read More
ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ […]Read More
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ മഴ ശക്തമാകുമെന്ന് റിപ്പോർട്ട്. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നതിന് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട് […]Read More
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കു പിന്നാലെ സ്വർണക്കടത്തു സംഘവുമായി ചേർന്ന് ചിലർ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതിനു ചില പൊലീസുകാരുടെ സഹായം ലഭിച്ചെന്നുമുള്ള ഇൻ്റലിജൻസ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചു. പൊലീസുകാരുടെ പേരുൾപ്പെടെയാണു റിപ്പോർട്ട്. സ്വർണക്കടത്തു പിടികൂടുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പൊലീസിനെ നിർവീര്യമാക്കുന്ന നടപടിയുണ്ടാകില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഈ റിപ്പോർട്ടുകളുടെകൂടി അടിസ്ഥാനത്തിലാണ്. സേനയ്ക്കെതിരെ നടന്ന നീക്കങ്ങളിലെല്ലാം കേസെടുത്ത് അന്വേഷിക്കാനും പൊലീസിന്റെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. അതേസമയം തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എ ഡി ജി […]Read More
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര് ശാന്തകുമാരി വധക്കേസില് പ്രതികള്ക്ക് വധശിക്ഷ. സ്വര്ണം കവരാനായി ശാന്തകുമാരിയെ കൊന്ന ശേഷം മൃതദേഹം ഒളിപ്പിച്ച കേസിലാണ് മൂന്ന് പ്രതികള്ക്കും കോടതി വധശിക്ഷ വിധിച്ചത്. 2022ലാണ് ശാന്തകുമാരി കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ റഫീഖാ ബീവി, മകന് ഷഫീഖ്, സഹായി അല് അമീന് എന്നിവര്ക്കാണ് നെയ്യാറ്റിന്കര അഡീഷണല് സെഷന്സ് കോടതി വധശിക്ഷ വിധിച്ചത്. 2022 ജനുവരി 14 നാണ് പ്രതികള് എഴുപത്തിയൊന്നുകാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തിയത്. സ്വര്ണാഭരണങ്ങള് കവര്ന്ന ശേഷം ശാന്തകുമാരിയുടെ മൃതദേഹം വീടിന്റെ മച്ചില് […]Read More
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നാളെ[10/05/2024] മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം. നഗരത്തിലെ ആൽത്തറ – തൈക്കാട് റോഡ് വെള്ളിയാഴ്ച രാത്രി 10 മണി മുതൽ മെയ് 13 രാവിലെ ആറ് മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇതിൻ്റെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഗതാഗതനിയന്ത്രണത്തിൻ്റെ വിശദാംശങ്ങൾ ആൽത്തറ – തൈക്കാട് സ്മാർട്ട് റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് – സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും […]Read More