തിരുവനന്തപുരം: വിമന്സ് കോളേജ് ജംഗ്ഷന്-മേട്ടുക്കട റോഡില് ടാറിംഗുമായി ബന്ധപ്പെട്ട് 25.03.2025 തീയതി രാവിലെ 6 മണി മുതല് 26.3.2025 രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.Read More
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം […]Read More
തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറെ ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു.അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തിരിക്കുന്നത്.സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലേക്കായ് കഴിഞ്ഞ ദിവസം ബി ജെ പി തിരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തിയിരുന്നു.എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്നയാൾ പ്രസിഡന്റ് ആയി വരണമെന്ന് ദേശീയ നേതൃത്വത്തിന് താല്പര്യമുണ്ടായിരുന്നു.സമുദായിക നേതാക്കളുമായുള്ള രാജീവിന്റെ അടുപ്പം നേതൃത്വം പരിഗണിച്ചു.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്ത […]Read More
ജലവിതരണം മുടങ്ങുന്നത്ഏപ്രിൽ രണ്ടു മുതൽ നാലുവരെ തിരുവനന്തപുരം : വാട്ടർ അതോറിട്ടിയുടെ അരുവിക്കരയില്നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന ട്രാന്സ്മിഷന് മെയിനിലെ പി.ടി.പി വെന്ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില് നിന്നും നേമം വട്ടിയൂര്ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്കോവില് റെയില്വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര് അണ്ടർപാസിന് അടുത്തുള്ള ട്രാന്സ്മിഷന് മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്ന […]Read More
തിരുവനന്തപുരം: ഓട്ടോറിക്ഷ യാത്രകള് കൂലിത്തർക്കത്തില് അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷകളില് ‘മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില് സൗജന്യയാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി വകുപ്പ് രംഗത്തെത്തുന്നത്. സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് […]Read More
തിരുവനന്തപുരം : മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്, മെയ് മാസങ്ങളില് നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച […]Read More
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന പുരസ്കാരമായ 2024ലെ കേരള പുരസ്കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്കാരവിതരണം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള ജ്യോതി പുരസ്കാരം പ്രൊഫ.എം കെ സാനുവിന് വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റുവാങ്ങി. സയൻസ്, എൻജിനിയറിങ് വിഭാഗത്തിലെ സമഗ്ര സംഭാവനക്കുള്ള കേരള ജ്യോതി പുരസ്ക്കാരം മുൻ ഐ എസ് […]Read More
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിന്റെ പ്രകാശനം മാസ്ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്സാപ്പ് നമ്പറും (807 806 60 60) ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.രാജ്യത്ത് ആദ്യമായിട്ട് തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം […]Read More
തിരുവനന്തപുരം : തലസ്ഥാനത്ത് അരങ്ങേറുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണ്ണലിസ്റ്റ് (ഐ.എഫ്.ഡബ്ല്യു.ജെ) ദേശീയ സമ്മേളനത്തിനോടനുബന്ധിച്ചുള്ള എൻ്റർടെയ് മെൻ്റ് ലോഗോ പ്രകാശനം മലയാള ചലച്ചിത്ര വേദിയിലെ ചിരി തമ്പുരാൻ ജഗതി ശ്രീകുമാർ നിർവ്വഹിച്ചു. പേയാട് വസതിയിൽ നടന്ന ചടങ്ങിൽ ഐ.എഫ്.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ, വൈസ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ.അബുബക്കർ ,വനിത വിംഗ് കൺവീനർ ശ്രീലക്ഷമി ശരൺ എന്നിവർ പങ്കെടുത്തു. ഏപ്രിൽ 21, 22, 23 തീയതികളിൽ […]Read More