തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ പൈങ്കുനി മഹോത്സവത്തിന് തുടക്കം.പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് പൈങ്കുനി ഉത്സവം. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പ്രദീപ് നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ സതീശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ സജി നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഇന്ന് രാവിലെ 8:45നും 9:30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് നടന്നു. ഏപ്രിൽ 19ന് വലിയ കാണിക്ക നടക്കും. 20നാണ് പള്ളിവേട്ട. 21ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന തിരു ആറാട്ടോട് കൂടി […]Read More
April 11, 2024
തിരുവനന്തപുരം:ശ്രീകാര്യം കരുമ്പു ക്കോണം മുടിപ്പുര ദേവീക്ഷേത്രട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന ഒമ്പതാം കരുമ്പു ക്കോണത്തമ്മ പുരസ്കാരം സിനിമാ താരം ജഗതി ശ്രീകുമാറിന്. സമൂഹത്തിലെ വിവിധ തുറകളിൽ പ്രഗത്ഭരായ വിശിഷ്ട വ്യക്തികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം. ക്ഷേത്രത്തിലെ മീന ഭരണി പൊങ്കാല മഹോത്സവത്തിന്റെ രണ്ടാംദിനമായ വ്യാഴാഴ്ച രാത്രി ഏഴിന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.Read More
