തിരുവനന്തപുരം: കരസേനയിലെ അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക് /സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ് മാൻ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. പൊതുപ്രവേശന പരീക്ഷ ഇത്തവണ മലയാളത്തിലും എഴുതാം. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ഒന്നാം ഘട്ടം ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയും രണ്ടാംഘട്ടം റിക്രൂട്ട്മെന്റ് റാലിയുമാണ്. ഓൺലൈൻ പരീക്ഷ ജൂണിലാണ്. joinindianarmy.nic.in ലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം.Read More
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഡിവൈഎസ്പി,എസിപി ഓഫീസുകളിലും ശനിമുതൽ കുടുംബശ്രീ സ്നേഹിത എക്സ്റ്റഷൻ സെന്ററുകൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30 ന് പാലക്കാട് സൗത്ത് ഡിവൈഎസ്പി ഓഫീസിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ആകെ 84 ഓഫീസിൽ സ്നേഹിതയുടെ സേവനം ലഭിക്കും. വിവിധ അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസിലിങ് നൽകുകയാണ് ലക്ഷ്യം.ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീതം കൗൺസിലിങ് ലഭ്യമാക്കും.Read More
അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ഭക്തലക്ഷങ്ങൾ ആറ്റുകാൽ പൊങ്കാല സമർപ്പിച്ചു. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിലെമ്പാടും വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. പൊങ്കാല അർപ്പിക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ഭക്തർ തിരുവനന്തപുരം നഗരത്തിലേക്ക് എത്തിയത്. കൃത്യം 10.15ന് ആറ്റുകാല്‍ ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് 10.30ന് ക്ഷേത്ര നടയ്ക്ക് നേരെ ഒരുക്കിയ പണ്ടാരയടുപ്പില്‍ മേല്‍ശാന്തി […]Read More
തിരുവനന്തപുരം വര്‍ക്കല പുല്ലാനിക്കോടില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പുല്ലാനിക്കോട് സ്വദേശി സുനിൽ ദത്ത് (54) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി ഉഷാകുമാരിക്കും (46)വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിയാണ് ഇരുവരെയും വെട്ടിയത്. സംഭവത്തിനു ശേഷം രക്ഷപെട്ട ഇയാൾക്കായി വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വെകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉഷാകുമാരിയും ഷാനിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു. വ്യാഴ്ച വൈകിട്ട് ഷാനിയും രണ്ട് സുഹൃത്തുക്കളുമായി ഉഷാകുമാരിയുടെ കുടുംബവീട്ടിൽഎത്തുകയും ഉഷാകുമാരിയുമായി […]Read More
തിരുവനന്തപുരം: അമേരിക്കൻ കൊടുംകുറ്റവാളിയായ ലിത്വാനിയ പൗരനെ തലസ്ഥാനത്ത്നിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്റ്റോ കറൻസി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കേവ് (46) നെയാണ് വർക്കലയിലെ ഹോം സ്റ്റേയിൽനിന്ന് ചൊവ്വാഴ്ച പിടികൂടുന്നത്. വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സിബിഐയുമായി സഹകരിച്ച് പിടികൂടിയത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്കെതിരെ ഇന്റപോൾ വാറന്റ് പുറപ്പെടുവിച്ചിരുന്നു.Read More
ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി. കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) ഭാരവാഹികള്‍ ഇതു സംബന്ധിച്ചു നല്കിയ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹമാണ് ദക്ഷിണ – ഉത്തര മേഖല ഐ.ജിമാര്‍ക്ക് […]Read More
തിരുവനന്തപുരം : മാർച്ച് 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12ന് മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കും.Read More
തിരുവനന്തപുരം: 10 ദിവസത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം. 13-നാണ് പ്രശസ്തമായ പൊങ്കാല. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 13 ന് രാവിലെ 10.15 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം. 14 ന് രാവിലെ 8ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 10ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. മാർച്ച് 5 വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ […]Read More
തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ ദക്ഷിണ വ്യോമസേനാ കമാൻഡ് ആസ്ഥാനം സന്ദർശിച്ചു. സെന്റർ ഫോർ എയർപവർ സ്റ്റഡീസും ദക്ഷിണ വ്യോമസേനയും സംഘടിപ്പിച്ച ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വ്യോമ നാവികസേനയുടെ പോരാട്ടവീര്യം വർധിപ്പിക്കുക എന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വ്യോമസേന ഉപമേധാവി എയർ മാർഷൽ എസ് പി ധാർകറും പങ്കെടുത്തു. വിശിഷ്ടാതിഥികളെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സ്വീകരിച്ചു. ദേശീയ താൽപ്പര്യം സംരക്ഷിക്കാനും […]Read More
തിരുവനന്തപുരത്ത് നാടിനെ നടുക്കി കൂട്ടക്കൊലപാതകം. വെഞ്ഞാറമൂടിൽ 23കാരനായ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും ഉൾപ്പെടെ കുടുംബത്തിലെ 5 പേരെ വെട്ടി കൊലപ്പെടുത്തി. മൂന്നിടങ്ങളിലായാണ് കൊലപാതകം നടന്നത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടത്തിയത്. രണ്ടാമതായി പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൽമാ ബീവിയാണ് മരിച്ചത്. മൂന്നാമതായി എസ്എൻ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ […]Read More