തിരുവനന്തപുരം: 2025 -ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്) സംസ്ഥാനത്തെസർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത്നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമിദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു ഈ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായിബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും,ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണ്.Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ കനത്ത മഴ. രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രപ്രകാരം തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ […]Read More
തിരുവനന്തപുരം : മലയാള സിനിമയിലെ അമരനായകൻ മധു സാറിന് 92-ാം ജന്മദിനാശംസകൾ മലയാള സിനിമയിലെ ജീവനുള്ള ഇതിഹാസമായ മധു സാർ തന്റെ 92-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (FWJ) തിരുവനന്തപുരം ജില്ലയിലെ നേതാക്കൾ അദ്ദേഹത്തെ നേരിൽട്ടി കണ്ട് ഹൃദയംഗമമായ ആശംസകൾ അർപ്പിച്ചു. ഫിലിം ഡയറക്ടറും IFWJ സംസ്ഥാന കമ്മിറ്റി അംഗവുമായ സുനിൽദത്ത് സുകുമാരൻ , ജില്ലാ പ്രസിഡന്റ് സജ്ജാദ് സഹീർ ,ജില്ലാ സെക്രട്ടറി പ്രേംകുമാർ എം എസ് . ട്രഷറർ റെജി […]Read More
തിരുവനന്തപുരം : വെങ്ങാനൂരിൽ ഭക്ഷണം കഴിക്കുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ അഞ്ചാം വർഷ നഴ്സിങ് വിദ്യാർഥിനിയായ എസ്.എൽ. വൃന്ദയാണ് മരിച്ചത്. വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ വൃന്ദ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറയുകയായിരുന്നു. പറഞ്ഞ് കഴിഞ്ഞ ഉടൻ തന്നെ വൃന്ദ കുഴഞ്ഞു വീഴുകയാണ് ഉണ്ടായത്.Read More
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺഡ് യൂണിറ്റിലെ എൻപിപിഎംബിഐ പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. എം.എസ് / ഡി.എൻ.ബി ജനറൽ സർജറി അല്ലെങ്കിൽ എം.ബി.ബി.എസ് ആണ് യോഗ്യത. 50,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 25ന് രണ്ടുമണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.Read More
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 20 പവൻ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണോ മോഷണം പോയത്. വീട്ടില്‍ ആളുല്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വർണമാണ് മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. […]Read More
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ സംസ്ഥാന സ്പെഷ്യൽ ജനറൽ ബോഡി യോഗം തിരുവനന്തപുരം പേട്ട യംഗ്സ്റ്റേഴ്സ് ക്ലബ് ഹാളിൽ നടന്നു. സംഘടനയുടെ വെബ്സൈറ്റ്, പരസ്പര സഹായ നിധി തുടങ്ങിയവ ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായിഎ.പി. ജിനൻ, തിരുവനന്തപുരം (പ്രസിഡൻ്റ്) ,പോളി വടക്കൻ – എറണാകുളം (ജനറൽ സെക്രട്ടറി). സുമേഷ് കൃഷ്ണൻ (തിരുവനന്തപുരം) ,രാജൻ പൊഴിയൂർ( തിരുവനന്തപുരം) ഷീബാസൂര്യ,(തിരുവനന്തപുരം)-(സെക്രട്ടറിമാർ), അനീഷ് ലാലാജി(തിരുവനന്തപുരം) . വിപിൻ (മലപ്പുറം), മൊഹ് മൂബ (തൃശൂർ.)- വെസ് പ്രസിഡൻ്റുമാർ) ശ്രീലക്ഷ്മി […]Read More
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസത്രക്രിയകൾ മുടങ്ങി. യൂറോളജി വിഭാഗത്തിലാണ് പ്രതിസന്ധി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇല്ലാത്തതിനാൽ യൂറോളജി വിഭാഗത്തിലാണ് ശസ്ത്രക്രിയകൾ നിർത്തിയത്. ഫ്ളെക്സിബിൾ യൂറിട്ടറോസ്കോപ് എന്ന ഉപകരണമില്ലാത്തതിനാൽ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് മുടങ്ങിയത്. ഇന്ന് യൂറോളജി ഒ പി ഉണ്ടായിരുന്നെങ്കിലും ശസ്ത്രക്രിയകൾ നടന്നില്ല. എന്നാൽ എത്ര ശസ്ത്രക്രിയകളാണ് മുടങ്ങിയതെന്ന കണക്കുകൾ ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടില്ല. ഫ്ളെക്സിബിൾ യൂറിട്ടറോസ്കോപ് കഴിഞ്ഞ ഒക്ടോബർ മുതൽ ലഭ്യമല്ലാത്തതിനാൽ രോഗികളിൽ നിന്നു […]Read More
തിരുവനന്തപുരം: മദ്യമില്ലാതെ മലയാളിക്കെന്ത് ഓണാഘോഷം എന്നു ചോദിക്കരുത്. ഇത്തവണയും ഓണം കളറാക്കാന്‍ മലയാളികള്‍ ബെവ്കോ ഔട്ട് ലെറ്റിലേക്ക് ഇരച്ചു കയറിയതോടെ ഉത്രാട ദിനമായ ഇന്നലെ മാത്രം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ 137 കോടി രൂപയുടെ മദ്യം വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തെ ഉത്രാട ദിനത്തേക്കാള്‍ 11 കോടി രൂപയുടെ അധിക വില്പന. കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തില്‍ മദ്യ വില്‍പ്പന 126 കോടി രൂപയായിരുന്നു. അത്തം മുതല്‍ ഉത്രാടം വരെയുള്ള മദ്യ വില്പനയെയാണ് ബെവ്കോ ഓണക്കാല മദ്യ […]Read More
തിരുവനന്തപുരം : ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണവും ഓണം സൗഹൃദസംഗമവും നടത്തി. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജ്ജാദ്ധിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് എ പി ജിനൻ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷാ, വനിതാ വിംഗ് കൺവീനർ, ലക്ഷ്മി ശരൺ, ജില്ലാ ഭാരവാഹികളായ സുമേഷ് കൃഷ്ണൻ , ഷാജി, അജയകുമാർ, കിഷോർ,കൊറ്റാമം ചന്ദ്രകുമാർ,വിനോദ്, അഫസൽ, സരിത, […]Read More
