വിവാദ ഫോണ് സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവി രാജിവച്ചു. പാലോട് രവി സമര്പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല് ബോധ്യപ്പെട്ടതിനാല് വാമനപുരം ബ്ലോക്ക് ജനറല് സെക്രട്ടറി എ.ജലീലിനെ കോണ്ഗ്രസ് പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഫോണ് സംഭാഷണം ചോര്ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്. നിലവിലെ സ്ഥിതിയില് പോയാല് സംസ്ഥാനത്ത് വീണ്ടും എല്ഡിഎഫ് […]Read More
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 28 തിങ്കളാഴ്ച രാവിലെ 10 ന് സ്റ്റാച്ച്യു പൂർണ്ണാ ഹോട്ടൽ ഹാളിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണ യോഗം അഡ്വ: വി.കെ. പ്രശാന്ത് എം.എൽ.എ. ഉൽഘാടനം ചെയ്യും. മുൻമന്ത്രി വി.എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷൻ ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ബാലരാമപുരം അബൂബേക്കർ, രാജൻ പൊഴിയൂർ, സുമേഷ് കൃഷ്ണൻ, ശ്രീലക്ഷ്മി ശരൺ, […]Read More
തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം. കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരവെയാണ് റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ തട്ടി യുവാവ് മരിച്ചത്. ബൈക്കിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. അക്ഷയ് ആണ് വണ്ടി ഓടിച്ചത്. പുലർച്ചെ 2 മണിയോടെയാണ് […]Read More
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണി വരെ വെട്ട് റോഡ്, കഴക്കൂട്ടം, ഇൻഫോസിസ്, തമ്പുരാൻ മുക്ക്, കുഴിവിള, ലുലുമാൾ, ലോഡ്സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, ആശാൻ സ്ക്വയർ, പനവിള, വഴുതയ്ക്കാട്, കോട്ടൻഹിൽ സ്കൂൾ റോഡ്, ഈശ്വരവിലാസം റോഡ്, കാർമൽ സ്കൂൾ റോഡ്, ഓൾസെയിന്റ്സ്, ഈഞ്ചക്കൽ, ഡൊമസ്റ്റിക് എയർപോർട്ട് വരെയുള്ള റോഡിലാണ് ഗതാഗത നിയന്ത്രണങ്ങൾ […]Read More
തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും ഇന്ന് വൈകുനേരം 3.45 ന് പുറപ്പെടേണ്ട 16334 നമ്പർ ട്രെയിൻ വരവേൽ എക്സ്പ്രസ്സ് ഇന്ന് 7.15pm ന് മാത്രമേ പുറപ്പെടുകയുള്ളൂ.ഇന്നലെ തമിഴ് നാട്ടിലെ തിരുവള്ളൂരിൽ ഡീസൽ കൊണ്ടുവന്ന ട്രെയിനിനു തീപ്പിടിച്ചിരുന്നു. അതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെടുകയും പല ട്രൈനുകളും സമയം തെറ്റിയാണ് ഓടുന്നത്.Read More
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു.ഇന്ന് പുലർച്ചെ നാല് മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യയും അമേരിക്കയിലേക്ക് പുറപ്പെട്ടത്. ദുബായ് വഴിയാണ് അദ്ദേഹത്തിന്റെ യാത്ര. യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായാണ് യാത്ര. പത്ത് ദിവസത്തോളമാകും മുഖ്യമന്ത്രി യുഎസിൽ തങ്ങുക.മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാന ഭരണ നിയന്ത്രണത്തിന് മറ്റ് മന്ത്രിമാരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മിനിയോട്ടയിലെ മയോ ക്ലിനിക്കിലാണ് […]Read More
ജൂൺ 14 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ് -35 യുദ്ധവിമാനം ഭാഗികമായി പൊളിച്ചുമാറ്റി സൈനിക കാർഗോ വിമാനത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് തിരികെ കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വിമാനം സ്ഥലത്തുതന്നെ നന്നാക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, പരിഹരിക്കപ്പെടാത്ത എഞ്ചിനീയറിംഗ് തകരാറുകൾ കാരണം അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റ് പറന്നുയരുന്നത് നിർത്തിവച്ചിരിക്കുകയാണ്. പറക്കാനുള്ള സന്നദ്ധത പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ പരാജയപ്പെട്ടിട്ടുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങൾ സ്ഥിരീകരിച്ചു. യുണൈറ്റഡ് […]Read More
തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്വേഷ്യന് രാജ്യങ്ങളില് പകരുന്ന ഒമിക്രോണ് ജെഎന് 1 വകഭേദങ്ങളായ എല്എഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തില് കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്ക്ക് തീവ്രത കുറവാണെങ്കിലും രോഗവ്യാപനശേഷി കൂടുതലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില് 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് […]Read More
തിരുവനന്തപുരം: 2025 ലെ നവാഗത സംവിധായകനുള്ള സത്യജിത്ത് റേ ഗോൾഡൻ ആർക് അവാർഡ് സുനിൽ ദത്ത് സുകുമാരന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. സ്വാമി എന്ന സിനിമയ്ക്കാണ് അവാർഡ് ചടങ്ങിൽ സാഹിത്യകാരന്മാരായ ജോർജ് ഓണക്കൂർ. പ്രഭാവർമ്മ, ക്യാമറാമാൻ എസ് .കുമാർ, സംവിധായകരായ സുരേഷ് ഉണ്ണിത്താൻ,സജിൻ ലാൽ, ബാലു കിരിയത്ത് സംഗീത സംവിധായകൻ രമേശ് നാരായണൻ എഴുത്തുകാരി കെ പി സുധീര തുടങ്ങിയവർ പങ്കെടുത്തു.Read More
നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്സുനിൽദത്ത് സുകുമാരന് ലഭിച്ചു . സ്വാമി എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാർഡ് .ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധയകാൻ അടൂർ ഗോപാലകൃഷ്ണനുംഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സ്വാമി എന്ന സിനിമആൾ ദൈവ പരിവേഷത്തിൽ നിന്നും ഒരു സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു സ്വാമിയുടെആത്മീയ […]Read More
