തിരുവനന്തപുരം:കേരള നിയമസഭയുടെ 13-ാം സമ്മേളനം 17 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നതിന് മാർച്ച് അവസാനംവരെ സമ്മേളനം ചേരാനാണ് ആലോചന. 17 ന് ഗവർണർ നയപ്രഖ്യാപനപ്രസംഗം നടത്തും. 20 മുതൽ 23 വരെയും തുടർന്ന് ഫെബ്രുവരി 7 മുതൽ 13 വരെയും സമ്മേളനം ചേരും. ഫെബ്രുവരി ഏഴിനാകും ബജറ്റ് അവതരിപ്പിക്കുക. 13 വരെ ബജറ്റ് ചർച്ച.മാർച്ച് ആദ്യം തുടങ്ങി ബജറ്റ് പാസാക്കി മാസാവസാനം പിരിയാനാണ് ആലോചന.Read More
കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു മാസത്തിനകം കമ്മീഷൻ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേർഡ് ഗൈഡ്ലൈൻ രൂപീകരിക്കാനും മന്ത്രി […]Read More
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്വീക്കർ എ എൻ ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.Read More
മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്ശത്തില് പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില് തുടരാന് അര്ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാന് അര്ഹനല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കും വിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം […]Read More
തിരുവനന്തപുരം: ഗവർണർ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പടിയിറങ്ങി കേരളത്തോട് യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായി ആജീവനാന്ത ബന്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരുമായി സർവകലാശാല വിഷയത്തിലല്ലാതെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, സർക്കാരിന് ആശംസകൾ നേരുന്നു. കേരളത്തോട് എന്നും നന്ദി ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ യാത്ര പറച്ചിൽ. ഇന്ന് യാത്ര തിരിച്ച ഗവർണർ ജനുവരി രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതല ഏൽക്കും. […]Read More
ശബരിമലയിൽ ഈ മണ്ഡലകാലത്തെ വരുമാനം മുൻവർഷങ്ങളെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ഇത് താൽക്കാലികമായി ലഭ്യമായ കണക്കുകളാണെന്നും മന്ത്രി പറഞ്ഞു. കൃത്യമായി നടത്തിയ നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമായി പരാതികളില്ലാത്ത മണ്ഡല തീർഥാടന കാലമാണ് ഇത്തവണത്തേതെന്നും മന്ത്രി പറഞ്ഞു. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ സന്നിധാനത്ത് എത്തിയതായിരുന്നു മന്ത്രി. ഇത്തവണ ഒരു ലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും […]Read More
തിരുവനന്തപുരം: ക്രിസ്മസ് പുലരിയില് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില് ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്കുഞ്ഞിന് പേരിട്ടു. സ്നിഗ്ദ്ധ എന്നാണ് പേര്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് കുഞ്ഞിന്റ പേരിനായി ഫേസ്ബുക്കില് പോസ്റ്റിട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2400ലധികം പേര്, മാധ്യമ പ്രവര്ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര് പേരുകള് നിര്ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്ത്ഥ ഗംഭീരമായിരുന്നു. ഇതില് ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചു. നക്ഷത്ര, […]Read More
ക്രിസ്മസ് ദിനത്തില് തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ കാണാതായിട്ടുണ്ട്. മര്യനാട് പ്രദേശവാസിയായ ജോഷ്വാ (19) ആണ് മരിച്ചത്. ഉച്ചയ്ക്ക് കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സെൻ്റ് ആന്ഡ്രൂസില് പഞ്ചായത്തുനട സ്വദേശിയായ നെവിന് (18) ആണ് കാണാതായ മറ്റൊരു വിദ്യാർഥി.Read More
തിരുവനന്തപുരം: തിരുവനന്തപുരം പേയാട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ പരേതനായ അനിൽകുമാർ സുനിത ദമ്പതികളുടെ മകൾ അനാമികയെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സ്കൂൾ അവധി ആയതിനാൽ വീട്ടിൽ തന്നെ ഉണ്ടായിരുന്ന കുട്ടി, അമ്മയും സഹോദരനും പുറത്ത് പോയ സമയത്താണ് ജീവനൊടുക്കിയത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. Read More
തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്ച മുതല് പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്ക്ക് 1600 രൂപ വീതമാണ് പെൻഷൻ തുക ലഭിക്കുക. ബാങ്ക് അക്കൗണ്ടിലൂടെ 27 ലക്ഷം പേര്ക്കാണ് തുക കൈമാറുന്നത്. മറ്റുള്ളവര്ക്ക് സഹകരണ ബാങ്കുകള് വഴി വീട്ടിലെത്തി പെൻഷൻ കൈമാറുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല് അറിയിച്ചു.Read More