തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച. സമരം ആരംഭിച്ചശേഷം ഇത് മൂന്നാമത്തെ തവണയാണ് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുമെന്നും സമരം ചെയ്യുന്ന ആശമാര്‍ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ലഭ്യമായാല്‍ മാത്രമെ പിന്മാറുകയുള്ളൂവെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. പ്രഖ്യാപനങ്ങളോ ഉറപ്പുകളോ അല്ല വേണ്ടതെന്നും മിനി പ്രതികരിച്ചു. അതേസമയം, ആശമാരുടെ […]Read More
വിവാദങ്ങള്‍ക്കിടെ മോഹന്‍ ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തിയേറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് 24 സീനുകളാണ് ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയത്. ചിത്രത്തിലെ വില്ലന്‍ ബജ് രംഗി അഥവാ ബല്‍രാജ് എന്ന പേര് മാറ്റി ബല്‍ദേവാക്കി മാറ്റി. ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഗുജറാത്ത് കലാപകാലത്തിന്റെ വര്‍ഷവും വെട്ടിമാറ്റി. ബില്‍ക്കീസ് ബാനുവിന്റേത് അടക്കം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുള്ള ഭാഗങ്ങള്‍ മുഴുവന്‍ സിനിമയില്‍ നിന്നും വെട്ടിമാറ്റി. ഇന്നലെ (ഏപ്രില്‍ 1) രാത്രിയാണ് റീ എഡിറ്റഡ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. […]Read More
വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത് ഏപ്രിലിലും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കളില്‍നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ള ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് 7 പൈസ് വച്ചാണ് സര്‍ചാര്‍ജ് പിരിക്കുക. വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധികബാധ്യത ഉണ്ടായതിനാലാണ് ഏപ്രിലിലും സർചാർജ് പിരിക്കാൻ തീരുമാനിച്ചത്. അധികബാധ്യത നികത്താനാണ് സര്‍ചാര്‍ജ് പിരിക്കുന്നത് തുടരുന്നത്. മാർച്ചിൽ ഈ മാസം യൂണിറ്റിന് 8 പൈസ ആയിരുന്നു സര്‍ചാര്‍ജായി പിരിച്ചത്. നേരത്തെ യുള്ള 10 പൈസ സർചാർജ് കെഎസ്ഇബി […]Read More
തിരുവനന്തപുരം : ഗവൺമെന്റ് ഗസ്റ്റ് ഹൌസ് ജംഗ്ഷൻ മുതൽ തെെക്കാട് ആശുപത്രി വരെയുള്ള റോഡിൽ ടാറിംഗുമായി ബന്ധപ്പെട്ട് 28.03.2025 തീയതി രാവിലെ 6 മണി മുതൽ 29.3.2025 രാവിലെ 6 മണി വരെ ഭാഗീകമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ThiruvananthapuramCityPolice #TrafficAdvisoryRead More
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തെ കസ്റ്റംസ് ഓഫീസ് കേന്ദ്ര നികുതി കസ്റ്റംസ് ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കൊച്ചി കസ്റ്റംസ് കമ്മീഷണർ പ്രിവന്റീവ്) കെ പത്മാവതി, അദാനി പോർട്സ് സിഇഒ പ്രദീപ് ജയരാമൻ എന്നിവർക്കൊപ്പം തീരസംരക്ഷണ സേന, ഇമിഗ്രേഷൻഷിപ്പിങ് ലൈൻ പ്രതിനിധികളും പങ്കെടുത്തു. സമുദ്രമേഖലാ വ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള സുപ്രധാന കേന്ദ്രമെന്ന നിലയിൽ ഓഫീസിന്റെ ഉദ്ഘാടനം വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിൽ നാഴികക്കല്ലാണ്.Read More
തിരുവനന്തപുരം: വിമന്‍സ് കോളേജ് ജംഗ്ഷന്-മേട്ടുക്കട റോഡില്‍ ടാറിംഗുമായി ബന്ധപ്പെട്ട് 25.03.2025 തീയതി രാവിലെ 6 മണി മുതല്‍ 26.3.2025 രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.Read More
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം […]Read More
തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറെ ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു.അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തിരിക്കുന്നത്.സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലേക്കായ് കഴിഞ്ഞ ദിവസം ബി ജെ പി തിരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തിയിരുന്നു.എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്നയാൾ പ്രസിഡന്റ് ആയി വരണമെന്ന് ദേശീയ നേതൃത്വത്തിന് താല്പര്യമുണ്ടായിരുന്നു.സമുദായിക നേതാക്കളുമായുള്ള രാജീവിന്റെ അടുപ്പം നേതൃത്വം പരിഗണിച്ചു.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്ത […]Read More
ജലവിതരണം മുടങ്ങുന്നത്ഏപ്രിൽ രണ്ടു മുതൽ നാലുവരെ തിരുവനന്തപുരം : വാട്ടർ അതോറിട്ടിയുടെ അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന ട്രാന്സ്മിഷന് മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടർപാസിന് അടുത്തുള്ള ട്രാന്സ്മിഷന് മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്ന […]Read More
തിരുവനന്തപുരം: ഓട്ടോറിക്ഷ യാത്രകള്‍ കൂലിത്തർക്കത്തില്‍ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷകളില്‍ ‘മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി വകുപ്പ് രംഗത്തെത്തുന്നത്. സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് […]Read More
