രണ്ടു ജെഡിയു മന്ത്രിമാരുടെ മക്കൾ തമ്മിൽ ഏറ്റുമുട്ടുന്ന സമസ്തിപൂർ രാഷ്ട്രീയ കൗതുകമാകുന്നു : വോട്ടർമാരെ കുഴപ്പിച്ച് മന്ത്രിമക്കൾ. ഭരത് കൈപ്പാറേടൻ പാറ്റ്ന : ബീഹാറിലെ സമസ്തിപ്പൂരിൽ ആരു ജയിച്ചാലും അതൊരു ജെഡിയു മന്ത്രിയുടെ വീട്ടിൽ നിന്നാവും. പക്ഷെ കൗതുകമെന്താണെന്നു വെച്ചാൽ മത്സരാർത്ഥികളിൽ ഒരാൾ പോലും ജെഡിയു അല്ല എന്നതാണ്. ഇന്ത്യാ സഖ്യത്തിന് വേണ്ടി മത്സരിക്കുന്നത് കോൺഗ്രസ്സ് സ്ഥാനാർത്ഥി 32 കാരനായ സണ്ണി ഹസാരിയാണ്. ജെഡിയു മന്ത്രി മഹേശ്വർ ഹസാരിയുടെ മകനാണ് സണ്ണി ഹസാരി. എൻഡിഎ മത്സരിപ്പിക്കുന്നത് ലോക് […]Read More
ഡൽഹിയിൽ പ്രചാരണം ശക്തമാകുന്നു; വോട്ടെടുപ്പിന് മുന്നോടിയായി. ദില്ലി തെരുവുകളിൽ ബിജെപിയുടെ ബൈക്ക് റാലിയും എഎപിയുടെ സൈക്കിൾ റാലിയും ഭരത് കൈപ്പാറേടൻ ന്യൂ ദില്ലി : ഞായറാഴ്ച ബിജെപിയും ആം ആദ്മി പാർട്ടിയും തങ്ങളുടെ ശക്തി പ്രകടമാക്കി ഡൽഹിയിലെ റോഡുകളിൽ റാലികൾ സംഘടിപ്പിച്ചു. തലസ്ഥാനത്തെ രാഷ്ട്രീയമായി ഏറെ സ്വാധീനിച്ച ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. സിഖ് സമൂഹത്തിനു വേണ്ടി പ്രധാനമന്ത്രി മോദി നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബിജെപിയുടെബൈക്ക് റാലി. പാർട്ടി നേതാവ് മഞ്ജീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിൽ സിഖ് […]Read More
പാർട്ടിയെ പിടിച്ചുകുലുക്കിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ? ഭരത് കൈപ്പാറേടൻ ബoഗുളുരു : പ്രോജ്വൽ രേവണ്ണ എപ്പിസോഡ് ഉയർത്തിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ എന്ന ചോദ്യമാണ് ഇന്ന് കർണ്ണാടക രാഷ്ട്രീയത്തിൽ മുഴങ്ങി കേൾക്കുന്നത്. ഗൗഡയുടെ കൊച്ചുമകൻ പ്രോജ്വൽരേവണ്ണയുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഒരു വർഷത്തിലേറെയായി അഭ്യൂഹങ്ങൾ പരന്നിരുന്നു. അന്നു മുതൽ ജനാതാ ദൾ സെക്കുലർ സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ കുടുംബത്തിലും പാർട്ടിയിലും ഈ കിംവദന്തി എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു അഗ്നിപർവ്വതം പോലെ പുകഞ്ഞു നിൽക്കുകയായിരുന്നു […]Read More
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രചാരണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്നും എല്ലാവരും പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, നിശബ്ദ പ്രചാരണം മാത്രം അനുവദിക്കും. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കും പൊതുയോഗങ്ങൾക്കും എതിരെ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 144 പ്രകാരം നടപടിയെടുക്കും. പോളിംഗ് അവസാനിക്കുന്നത് വരെ 48 മണിക്കൂർ മദ്യ വിതരണത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെ ഉപയോഗവും ഘോഷയാത്രകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പിൻ്റെ ഫലത്തെ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് 17 ഉം എൽഡിഎഫിന് 10 ഉം സ്ഥാനങ്ങൾ ലഭിച്ചു. അതോടൊപ്പം ബിജെപി യ്ക്ക് 4 ഉം എസ്ഡിപിഐയ്ക്കും ആം ആദ്മി പാർട്ടിക്കും ഓരോ സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് 15 ഉം എൽ എൽഡിഎഫ് 12 ഉം ബിജെപി 5 ഉം സീറ്റുകൾ നേടിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച വാർഡിൽ ഇക്കുറി ബിജെപി ജയിച്ചുRead More
കേരളത്തിൽ ആം ആദ്മി പാർട്ടി അക്കൗണ്ട് തുറന്ന ചരിത്ര നേട്ടത്തിൽ അഭിനന്ദനമറിയിച്ച് എ എ പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ഇടുക്കി ജില്ലയിൽ കരിംകുന്നം പഞ്ചായത്തിലെ നെടിയകാട് വാർഡിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എ എ പി സ്ഥാനാർത്ഥി ബീന കുര്യനാണ് ഈ മഹത്തായ വിജയം നേടിയത്.നാല് വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു ബീന കുര്യൻ.ബീനയുടെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്ന് കേജ്രിവാൾ ട്വീറ്ററിൽ കുറിച്ചു.കേരളത്തിൽ […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി അധ്യക്ഷൻ കെ. സുരേന്ദ്രൻ . കോടികൾ ധൂർത്തടിക്കുന്ന ഒരു സർക്കാരായി പിണറായി വിജയൻ ഗവന്മെന്റ് അധ:പതിച്ചു. കേരളീയം, നവകേരള സഭ, ഹെലികോപ്റ്റർ, അനധികൃതമായ വിദേശ യാത്രകൾ എന്നതിനെല്ലാം പിണറായി സർക്കാർ കോടികൾ മുടക്കുന്നു. നെൽകർഷകന് സംഭരിക്കുന്ന നെല്ലിന്റെ 75 ശതമാനം കേന്ദ്ര ഗവൺമെന്റ് നൽകുമ്പോൾ 25 ശതമാനം നൽകേണ്ട സംസ്ഥാന ഗവൺമെന്റ് മൗനം ഭജിക്കുന്നു.ഇതിനകം 23,500 മെട്രിക് ടൺ നെല്ല് സംഭരിച്ച് കഴിഞ്ഞു. ആലപ്പുഴയിലും, […]Read More
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടെ അടിമുടി അഴിച്ചുപണികൾക്കൊരുങ്ങുകയാണ് ബിജെപി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബജെപിക്ക് ഇതുവരെ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാത്ത സംസ്ഥാനമായ കേരളത്തെ ലക്ഷ്യമിട്ടാകും പുതിയ കരു നീക്കങ്ങൾ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അവസ്ഥ വളരെ പരിതാപ ഹരമാണ്.സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നും ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.Read More
ന്യൂഡൽഹി; ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അന്നുമുതൽ ഈ വിഷയത്തിൽ നിരവധി ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വന്നതിന് ശേഷം നിരവധി പാർട്ടികൾ ഇതിനെതിരെ പ്രതികരിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ യുസിസിയെ എതിർക്കുമ്പോൾ തന്നെ ഇതിനെ പിന്തുണച്ചുകൊണ്ട് മറ്റ് നിരവധി പാർട്ടികളും ഭരണകക്ഷിയിൽപ്പെടാത്ത ചില നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. യുസിസിയെ പിന്തുണയ്ക്കുന്ന എൻഡിഎ ഇതര കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. […]Read More