കോഴിക്കോട്: കാപ്പാട് ദുൽഹജ്ജ് മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ഈമാസം 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. നാളെ ദുൽഹജ്ജ് ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർഗോഡ് എന്നിവിടങ്ങളിലും മാസപ്പിറ കണ്ടു.Read More
കോട്ടയം:യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴസ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. കുരിശു മരണത്തിന്റെ ഓർമയിൽ 29ന് ദു:ഖവെള്ളിയും ഉയിർപ്പിന്റെ ആഹ്ളാദത്തിൽ 31ന് ഈസ്റ്ററും ആചരിക്കും. ഉയിർപ്പ് പെരുന്നാളോടെ വിശുദ്ധ വാരാചരണത്തിന് സമാപനമാകും. കുരിശുമരണം വരിക്കുന്നതിനു മുൻപ് യേശു ശിഷ്യൻമാർക്കൊപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റേയും അതിനുമുമ്പായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റേയും ഓർമപുതുക്കി പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷയും നടക്കും. വീടുകളിൽ പെസഹാ അപ്പം മുറിയ്ക്കും. ദു:ഖ വെള്ളി ദിനത്തിൽ കുരിശുമരണത്തിന്റെ ഓർമപുതുക്കി കുരിശിന്റെ വഴി […]Read More
തിരുവനന്തപുരം: പെരുന്നാൾ നമസ്കാര സമയം പുറത്തേക്കുള്ള ഉച്ച ഭാഷിണി ഓഫ് ചെയ്ത് ഈദ് ഗാഹിന് സൗകര്യമൊരുക്കിയ പഴവങ്ങാടി ഗണപതി ക്ഷേത്രം അധികൃതർക്ക് നന്ദി അറിയിക്കാൻ ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. ചീഫ് ഇമാം അബ്ദുൽ ഷക്കൂർ മൗലവിയെയും മറ്റു ഭാരവാഹികളെയും ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ‘മാനവികതയുടെ പ്രവാചകൻ’ എന്ന പുസ്തകം ഉപഹാരമായി നൽകിയാണ് മസ്ജിദ് ഭാരവാഹികൾ മടങ്ങിയത്.Read More