ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിലെ എട്ടാoകിരീടത്തിൽ നോട്ടമിട്ട് കേരളത്തിന്റെ പടയാളികൾ ഇന്ന് നൈസാമിന്റെ മണ്ണിൽ പന്തുരുട്ടും. ആദ്യ കളിയിൽ നിലവിലെ റണ്ണറപ്പുകളും അഞ്ചു തവണ ജേതാക്കളുമായ ഗോവയാണ് എതിരാളി. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ രാവിലെ ഒമ്പതിനാണ് മത്സരം. ഗ്രൂപ്പിലെ കരുത്തരെ മറികടന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിന്റെ യുവ നിര.കഴിഞ്ഞ തവണ ഗോവയോടറ്റ പരാജയത്തിന് മറുപടി നൽകാനാണ് കേരളം ഒരുങ്ങുന്നതു്. ഗ്രൂപ്പ് ഘട്ടത്തിൽ 18 ഗോൾ […]Read More
Feature Post
സിംഗപ്പൂർ: ഡിങ് ലിറെൻ യഥാർഥ ചാമ്പ്യനെന്ന് ഡി ഗുകേഷ്. ലോക ചെസ് കിരീടം ഏറ്റുവാങ്ങിയ സമാപന ചടങ്ങിലാണ് പുതിയ ലോക ചാമ്പ്യന്റെ പ്രതികരണം. മികച്ച പോരാട്ടമാണ് ഡിങ് കാഴ്ചവച്ചത്. പൊരുതി നിൽക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഗുകേഷിനെ ഡിങ്ങിന്റെ ആരാധകനാക്കിയത്. ട്രോഫിയും സ്വർണമെഡലും പാരിതോഷികമായി 11.45 കോടി രൂപയും ഏറ്റുവാങ്ങി. അവസാന ഗെയിമിൽ 58 നീക്കത്തിൽ വീഴ്ത്തിയാണ് പതിനെട്ടുകാരനായ ഗുകേഷ് പ്രായം കുറഞ്ഞ ലോക ചാമ്പ്യനായത്. 55-ാം നീക്കത്തിൽ തേരിനെ മാറ്റിയതിലുള്ള അബദ്ധമാണ് […]Read More
സൂറിച്ച്: 2034 ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ പ്രഖ്യാപിച്ചു. മൂന്നാം തവണയാണ് ഏഷ്യാ വൻകര ആതിഥേയരാകുന്നത്. 2022 ൽ ഖത്തർ വേദിയായിരുന്നു. 2002 ൽ ജപ്പാനും, ദക്ഷിണ കൊറിയയും സംയുക്ത ആതിഥേയരായി. അടുത്ത ലോകകപ്പ് 2026 ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ്. 48 ടീമുകൾ ആദ്യമായി അണിനിരക്കുന്നുവെന്ന സവിശേഷതയുമുണ്ട്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾക്ക് നൽകി. ലോകകപ്പ് ശതാബ്ദിയുടെ ഭാഗമായി ആദ്യ വേദിയായ ഉറുഗ്വേയിലും, […]Read More
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ സർവീസസിനെതിരെ കേരളത്തിന് 3 വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയപ്പോൾ കേരളം 18.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഒപ്പണറായി എത്തി 45 പന്തിൽ 75 റൺസ് നേടിയ ക്യാപ്ടൻ സഞ്ജു സാംസന്റെ ഇന്നിങ്സാണ് കേരളത്തിന്റെ വിജയം ഉറപ്പിച്ചത്.Read More
കൊച്ചി: കേരളത്തിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചു. അടുത്ത വർഷം അവസാനം കൊച്ചിയിൽ കളി നടക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ മാധ്യമങ്ങളെ അറിയിക്കും. ലയണൽ മെസ്സിയടക്കമുള്ള ലോകകപ്പ് ടീമാണ് വരുന്നത്. കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തിയാകും മത്സരത്തിന് സജ്ജമാക്കുക. അർജന്റീനയുടെ എതിരാളി ആരെന്ന് തീരുമാനിച്ചിട്ടില്ല. ഉയർന്ന റാങ്കുള്ള സൗദി അറേബ്യ, ഇറാൻ, ഖത്തർ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. ഇന്ത്യയുടെ റാങ്ക് […]Read More
ജൊഹന്നസ്ബർഗ്: തിലക് വർമയുടെയും,സഞ്ജു സാംസന്റേയും സിക്സറുകളിൽ ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞു.തലങ്ങും വിലങ്ങും സിക്സറും ഫോറും പായിച്ച ഇരുവരും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംപരിശാക്കി. നാലാം മത്സരത്തിൽ 135 റണ്ണിന്റെ കൂറ്റൻ ജയത്തോടെ ട്വന്റി 20 ക്രിക്കറ്റ് പരമ്പര 3- 1ന് സൂര്യകുമാർ യാദവും കൂട്ടരും സ്വന്തമാക്കി. വാണ്ടറേഴ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റണ്ണാണ് അടിച്ചു കൂട്ടിയത്. ട്വന്റി 20യിൽ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്കോർ. […]Read More
T20-യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം ഇത് അഭിമാന നിമിഷം, സഞ്ജുവിൻ്റെ സെഞ്ച്വറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വൻ്റി20-യിൽ ഇന്ത്യൻ ടീം കുതിപ്പ് തുടരുകയാണ്. തുടർച്ചയായി രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തിലെ നാലാമത്തെ ബാറ്റ്സ്മാനും ആയി സഞ്ജു സാംസൺ. സഞ്ജു സാംസൺ 107 റൺസ് നേടിയപ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തി. കുതിപ്പ് നഷ്ടപ്പെട്ടെങ്കിലും 200 റൺസ് മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. […]Read More
കൊച്ചി: കായിക മേളയിൽ ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കുതിപ്പ് തുടങ്ങി. ഗെയിംസ് മത്സരങ്ങൾ പകുതി പൂർത്തിയായപ്പോൾ തിരുവനന്തപുരം 687 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. 373 പോയിന്റുമായി തൃശൂർ തൊട്ടുപിന്നിലുണ്ട്. നീന്തലിലും തലസ്ഥാന ജില്ല തന്നെ ഒന്നാമത്. 17 സ്വർണമടക്കം 138 പോയിന്റ്. എറണാകുളം 41 പോയിന്റുമായി രണ്ടാമതാണ്. ആദ്യ ദിവസം ഏഴ് റെക്കോഡുകൾ പിറന്നു.അത്ലറ്റിക്സ് വ്യാഴാഴ്ച തുടങ്ങും. തിരുവനന്തപുരത്തിന് 64സ്വർണമെഡലും കോഴിക്കോടിന് 35 മാണ്.Read More
അഹമ്മദാബാദ്:ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ മായ്ച്ച് ഇന്ത്യൻ വനിതാ ടീം ഓപ്പണർ സ്മൃതി മന്ദാനയുടെ ഉശിരൻ സെഞ്ചുറി മികവിൽ ഇന്ത്യ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ആറ് വിക്കറ്റിനാണ് ജയം. പരമ്പര 2-1 നാണ് ഹർമൻപ്രീത് കൗറും സംഘവും നേടിയത്.ആദ്യം ബോറ്റു ചെയ്ത ന്യൂസിലാൻഡ് 49.5 ഓവറിൽ 232 ന് പുറത്തായി. ഇന്ത്യ 44.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു. 122 പന്തിൽ 100 റണ്ണെടുത്ത മന്ദാന കളിയിലെ […]Read More
ന്യൂഡൽഹി:ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ സലിമ ടെറ്റെ നയിക്കും. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബീഹാറിൽ നവംബർ 11 മുതൽ 20 വരെയാണ് ടൂർണമെന്റ്. നവ്നീത് കൗറാണ് വൈസ് ക്യാപ്റ്റൻ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്ലൻഡ് ടീമുകളും രംഗത്തുണ്ട്. നവംബർ 11 ന് മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത കളി. നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ.Read More