അൽ ഐൻ:മലയാളിയായ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ ഏഷ്യൻ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിന്റെ റണ്ണറപ്പായി.അവസാന റൗണ്ടിൽ നിഹാൽ ഇറാന്റെ ബർദിയ ധനേശ്വറിനെ തോൽപ്പിച്ചു.ഇരുവർക്കും ഏഴ് പോയിന്റ് വീതമായിരുന്നു. മികച്ച ടൈബ്രേക്കർ സ്കോറിൽ ധനേശ്വർ ജേതാവായി. ഇരുപത് വയസുള്ള നിഹാൽ തൃശൂർ സ്വദേശിയാണ്. മലയാളിയായ എസ് എൽ നാരായണൻ ആറര പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. നിഹാലും നാരായണനും ചെസ് ലോകകപ്പിന് യോഗ്യത നേടി.Read More
Feature Post

ന്യൂഡൽഹി: ഏഷ്യയിലെ ഫുട്ബോൾ ശക്തികളെ നിർണയിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിന് ആതിഥേയരാവാൻ ഇന്ത്യ.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മാർച്ച് 31 ന് അവസാനതീയതി കഴിഞ്ഞപ്പോൾ ഏഴ് അപക്ഷകളാണുള്ളത്. ഓസ്ട്രേലിയ,ഇന്തോനേഷ്യ, ദെക്ഷിണ കൊറിയ, കുവൈത്ത്, യുഎഇ എന്നിവർ രംഗത്തുണ്ട്. കിർഗിസ്ഥാനും, തജികിസ്ഥാനും, ഉസ്ബെകിസ്ഥാനും സംയുക്തമായാണ് അപേക്ഷിച്ചിട്ടുള്ളത്.Read More
ഹൈദരാബാദ്:ഐപിഎൽ ക്രിക്കറ്റിൽ റെക്കോഡ് സ്കോർ ഉയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ 44 റണ്ണിന് തകർത്തു.കൈ വിട്ടെന്ന് കരുതിയ ക്രിക്കറ്റ് ജീവിതം സെഞ്ചുറിയിലൂടെ തിരിച്ചുപിടിച്ച ഹൈദരാബാദിന്റെ ഇഷാൻ കിഷനാണ് താരം. 47 പന്തിൽ 106 റണ്ണുമായി പുറത്തായില്ല. 11 ഫോറും ആറ് സിക്സറും പറത്തിയാണ് ഇടംകൈയൻ ബാറ്റർ കളംവിട്ടത്.സഞ്ജു സാംസൺ 37 പന്തിൽ 66 റണ്ണമായി പൊരുതിയെങ്കിലും രാജസ്ഥാൻ പാതിവഴിയിൽ വീണു. സ്കോർ: രാജസ്ഥാൻ 242/6,ഹൈദരാബാദ് 286/8.Read More
ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ഡാരില്‍ മിച്ചലിന്റേയും മൈക്കേല്‍ ബ്രേസ്വെല്ലിന്റേയുംഅര്‍ദ്ധ സെഞ്ചുറിയുടെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കേ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്സ് […]Read More
നാഗ്പൂർ:കലാശപ്പോരിൽ കിരീടം കൈവിട്ടെങ്കിലും കേരളം മടങ്ങുന്നത് അഭിമാനനേട്ടത്തോടെ. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി കേരളം റണ്ണറപ്പായി. മത്സരം സമനിലയിൽ അവസാനിച്ചതോടെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ വിദർഭ ജേതാക്കൾ. സ്കോർ: വിദർഭ 379,375 /9, കേരളം 342. അവസാന ദിവസം 249 /4 എന്ന സ്കോറിൽ കളി തുടങ്ങിയ വിദർഭയെ രണ്ടാം ഇന്നിങ്സിൽ പുറത്താക്കാൻ കേരളത്തിനായില്ല. ഒമ്പത് വിക്കറ്റിന് 375 റണ്ണെന്ന നിലയിൽ മത്സരം അവസാനിച്ചു. ഇന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന കേരള ടീമിന് നാളെ മുഖ്യമന്ത്രി […]Read More
ഫത്തോർദ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയോട്. അവസാന കളിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് തകർന്ന ബ്ളാസ്റ്റേഴ്സിന് ഇന്ന് നിർണായകമാണ്. 20 കളിയിൽ 24 പോയിന്റുമായി എട്ടാമതാണ് ടീം. രാത്രി 7.30 നാണ് കളി. ജിയോ സിനിമയിൽ തത്സമയം കാണാം. വൈകിട്ട് അഞ്ചിന് ഈസ്റ്റ് ബംഗാളും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. ബംഗളരു എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-0ന് കീഴടക്കി നാലാമതെത്തി.Read More
ഡെറാഡൂൺ: ദേശീയ ഗെയിംസ് പ്രകടനത്തിലും മെഡൽ എണ്ണത്തിലും കേരളത്തിന് നിരാശ. മുപ്പത്തെട്ടാം ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളം ആദ്യപത്തിൽ കേരളം ഇല്ല. 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവുമുൾപ്പെടെ 54 മെഡൽ നേടി കേരളം പതിമൂന്നാം സ്ഥാനത്താണ്.അത്ലറ്റിക്സിൽ സർവീസസും തമിഴ്നാടും ട്രാക്ക് കൈവശപ്പെടുത്തിയപ്പോൾ കേരളത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഫുട്ബോളിലെ നേട്ടമായിരുന്നു ശ്രദ്ധേയം. നീന്തലിൽ ട്രിപ്പിൾ സ്വർണം നേടിയ ഹർഷിത ജയറാം തിളങ്ങി. നാല് മെഡൽ നേടിയ സജൻ പ്രകാശും, […]Read More
ഡെറാഡൂൺ: ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ കേരളത്തിന് സ്വർണം.ആദ്യദിനം മൂന്ന് വെങ്കലത്തിൽ ആശ്വസിച്ച കേരളം രണ്ടാം ദിവസം ട്രാക്കിലും പിറ്റിലും തിളങ്ങി. ഡെക്കാത്ല ണിൽ എൻ തൗഫീഖാണ് സ്വർണം നേടിയത്. ഇത് കൂടാതെ രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. പത്തിനങ്ങൾ ഉൾപ്പെട്ട ഡെക്കാത്ലണിൽ 6915 പോയിന്റുമായാണ് തൗഫീഖിന്റെ പൊൻ നേട്ടം. വനിതകളുടെ ലോങ് ജമ്പിൽ സാന്ദ്ര ബാബു 6.12 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. വനിതകളുടെ 4 X 100 റിലേയിലാണ് […]Read More
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഗംഭീര തിരിച്ചു വരവ്.അഞ്ചാം ദിനം മൂന്ന് സ്വർണവുമായി കേരളം കുതിച്ചു. വുഷുവിൽ കെ മുഹമ്മദ് ജാസിൽ ചരിത്രം കുറിച്ചപ്പോൾ നീന്തൽകുളത്തിൽ സജൻ പ്രകാശും ഹർഷിത ജയറാമും പൊന്നുവാരി.അഞ്ചു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി കേരളം ഏഴാം സ്ഥാനത്താണ്. 14 സ്വർണമുൾപ്പെടെ 26 മെഡലുമായി സർവീസസ് ഒന്നാം സ്ഥാനത്തേയ്ക്ക് കയറി.ചൈനീസ് അയോധന കലയായ വുഷുവിൽ ആദ്യമായാണ് കേരളത്തിന് സ്വർണം ലഭിക്കുന്നത്. ദേശീയ ഗെയിംസിൽ ആകെ […]Read More
സെറാഡൂൺ: ഗെയിംസിൽ തുടർച്ചയായ നാലാം തവണയാണ് കേരളം മെഡൽ നേടുന്നത്. ഖോഖോവിൽ ഒഡീഷയോട് തോറ്റെങ്കിലും വെങ്കല സന്തോഷത്തിലാണ് നിഖിലും കേരള ടീമും . ബീച്ച് ഹാൻഡ് ബോളിൽ ഛത്തീസ് ഗഡീനെയും അസമിനെയും കീഴടക്കിയാണ് കേരളം സെമിയിൽ കടന്നത്. ദേശീയ ഗെയിംസിൽ നീന്തലിൽ കർണാടകത്തിന്റെ ധിനിധി ദേശാങ്കുവിന് നാലാം സ്വർണം. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലാണ് നേട്ടം.Read More