ഐ എസ് ആർ ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഐഎസ്ആർഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ എസ് ആർ ഒയുടെ കോമ്പൗണ്ടിനുള്ളിലൂടെ കടന്നു മാത്രമേ പ്രദേശവാസികൾക്ക് […]Read More
കോഴിക്കോട് : 7 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ സ്വദേശികളാണ് പന്തീരങ്കാവ്എക്സൈസ് സംഘത്തിന്റെ പിടിലായത്. ഫറോക്കിലെ ലോഡ്ജിൽ നിന്നാണ് ഇരുവരും പടിയിലായത്. ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് മറ്റുള്ളവർക്ക് കൈമാറാനായിരുന്നു ഇവരുടെ പദ്ധതി. കോഴിക്കോട് മേഖലയിൽ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് ഇരുവരും. ഇതിനിടെ കഞ്ചാവ് വിതരണത്തിലേക്ക് തിരിഞ്ഞത്. ഇവരുടെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.Read More
തിരുവനന്തപുരം : ജലവിതരണം മുടങ്ങും തിരുവനന്തപുരം വാട്ടർ അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാന്സ്മിഷന് മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടർപാസിന് അടുത്തുള്ള ട്രാന്സ്മിഷന് മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്ന […]Read More
തിരുവനന്തപുരം:കെ ഡിസ്ക് വഴി ഇതുവരെ 24.60 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയെന്ന് മന്ത്രി എം ബി രാജേഷ്. ഇതുവരെ 32.64 ലക്ഷം അപേക്ഷകൾ ലഭിച്ചു.അപേക്ഷകളിൽ 4.72 ലക്ഷവും ഒരു മണിക്കൂറിനകം തീർപ്പാക്കി. 9.12 ലക്ഷം അപേക്ഷകൾ 24 മണിക്കൂറിനകം തീർപ്പാക്കി. സിവിൾ രജിസ്ട്രേഷൻ ലഭിച്ച 8.11 ലക്ഷവും ലൈസൻസിനുള്ള 2.86 ലക്ഷം അപേക്ഷകളും തീർപ്പാക്കി. ആറ് കോർപറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും ജനുവരി മുതൽ തെരഞ്ഞെടുത്ത ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കി.ഏപ്രിൽ മുതൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ […]Read More
ഫ്ളോറിഡ:ഒമ്പതു മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ചൊവ്വാഴ്ച ഭൂമിയിലേക്ക് യാത്ര തിരിക്കും. നിലയത്തിലുള്ള ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് മടക്കം.പകൽ 11 ന് നിലയത്തിൽ നിന്ന് പേടകം അൺഡോക്ക് ചെയ്യും. തുടർന്ന് 17 മണിക്കൂർ നീളുന്ന യാത്ര. ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് പേടകത്തെ ഭൂമിയിലേക്ക് വഴി തിരിച്ചു വിടുന്ന നിർണായക ജ്വലനം. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം കടക്കുന്ന പേടകത്തിന്റെ വേഗത കുറച്ച് പുലർച്ചെ നാലോടെ ഫ്ളോറിഡ തീരത്തിനടുത്ത് അറ്റ്ലാന്റിക്കിൽ സുരക്ഷിതമായി ഇറക്കുകയാണ് ലക്ഷ്യം.Read More
എ.അനന്തപത്മനാഭന് സേവ്യര്‍ പുല്‍പ്പാട്ട് കലാമണ്ഡലം സരസ്വതി. അവാര്‍ഡ് 2024 7.കോട്ടയം ആലീസ് – ലളിതഗാനം(ആലീസ് ഉണ്ണികൃഷ്ണന്) 1.ബാബുനരേന്ദ്രന്.ജി.കടയ്ക്കല്‍ – ശാസ്ത്രീയസംഗീതം 2.കെ.എസ്.സുജാത – ശാസ്ത്രീയസംഗീതം 3.ചെമ്പഴന്തി ചന്ദ്രബാബു – ഗാനരചന 4.കലാമണ്ഡലം ലീലാമണി.ടി.എന്‍ – നൃത്തം 5.ബേണി.പി.ജെ – ഗിറ്റാര്‍, മാന്ഡൊലിന് 6.കോട്ടയ്ക്കല്‍ നാരായണന് – കഥകളിസംഗീതം 7.പാറശ്ശാല വിജയന് – നാടകം(നടന്)(കെ.വിജയകുമാര്‍) 8.പി.എ.എം.ഹനീഫ് – നാടകകൃത്ത് 9.എം.ടി.അന്നൂര്‍ – നാടകം( സംവിധായകന്,നടന്) 10.കൊല്ലം തുളസി – നടന്, നാടകകൃത്ത്(തുളസീധരന്‍ നായര്‍.എസ്) 11.കെ.പി.ഏ.സി.രാജേന്ദ്രന് – നാടകം( നടന്) […]Read More
ആലപ്പുഴ:അവസാന ഓവർ വരെ നീണ്ട ആവേശപ്പോരിൽ ലയൺസിനെ 10 റണ്ണിന് തോൽപ്പിച്ച് കെസിഎ പ്രസിഡന്റ്സ് കപ്പ് ട്വന്റി20 ടൂർണമെന്റിൽ ജേതാക്കളായി. സ്കോർ: റോയൽസ്: 208/6 (20), ലയൺസ്: 198/7 (20). റോയൽസിനായി പുറത്താകാതെ അർധ സെഞ്ച്വറിയും (38 പന്തിൽ 65 റൺ)രണ്ടു നിർണായക ക്യാച്ചുകളും നേടിയ ക്യാപ്റ്റൻ അഖിൽ സ്കറിയയാണ് കളിയിലെ താരം. ഓപ്പണർ ജോബിൻ ജോയി (54) അർധ സെഞ്ചുറി നേടി. ലയൺസിനായി കാപ്റ്റൻ എൻ എം ഷറഫുദ്ദീൻ മൂന്ന് വിക്കറ്റെടുത്തു. എം കെ അർജുനും […]Read More
പാലക്കാട് ജില്ലയിലെ കൊപ്പം വളാഞ്ചേരി റൂട്ടിൽ കൈപ്പറമ്പിന് അടുത്ത് വെളുത്തൂർ എന്ന സ്ഥലത്ത് തീപിടുത്തം, ഇടിമിന്നൽ ലേറ്റാണ് ബെഡ് കമ്പനിക്ക് തീപിടിച്ചത്, പാറക്കൽ മൂസയുടെ ഉടമസ്ഥതയിലുള്ള ബെഡ് കമ്പനിയാണ് തീപിടിച്ചത്, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു എന്നുള്ള വിവരം ലഭിച്ചു.ഫയർഫോഴ്സ് സ്ഥലത്തേക്ക് പുറപ്പെട്ടു എന്നുള്ള വിവരവും ലഭ്യമാണ്Read More
തിരുവനന്തപുരം : കാർഷിക കോളേജിൽ കെ അഗ്ടെക് ലോഞ്ച്പാഡ്തിരുവനന്തപുരം: വെള്ളായണി കാർഷികസർവകലാശാല കെ അഗ്ടെക് ലോഞ്ച്പാഡ് എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ സ്ഥാപിക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് 15 കോടി രൂപ ചെലവിട്ടുള്ള പദ്ധതി ഒരു സർവകലാശാല ഗ്രാന്റായി നേടിയെടുക്കുന്നത്. നബാർഡ്,ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് ഇൻ കുബേറ്റർ ആരംഭിക്കുന്നതു്. കോളേജിൽ നടക്കുന്ന ചടങ്ങിൽ 14ന് പകൽ 11ന് മന്ത്രി പി പ്രസാദ് […]Read More
കൊണ്ടോട്ടി:കരിപ്പൂരിൽ ലഹരി കടത്തുകാരന്റെ വീട്ടിലേക്ക് കാർഗോ വഴി വന്ന 50ലക്ഷം രൂപ വിലയുള്ള 1.665 കിലോഗ്രാം എംഡിഎംഎ പിടികൂടി. നെടിയിരിപ്പ് മുക്കൂട് മുള്ളൻമടയ്ക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മട്ടാഞ്ചേരിയിൽ നിന്ന് 400 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ വെള്ളിയാഴ്ച ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂർ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഒമാനിൽ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളിലും ഫ്ളാസ്കിലും ഒളിപ്പിച്ച് എയർ കാർഗോ വഴി ചെന്നൈയിൽ എത്തിച്ച എംഡിഎംഎ ആഷിഖിന്റെ […]Read More