തിരുവനന്തപുരം : കാർഷിക കോളേജിൽ കെ അഗ്ടെക് ലോഞ്ച്പാഡ്തിരുവനന്തപുരം: വെള്ളായണി കാർഷികസർവകലാശാല കെ അഗ്ടെക് ലോഞ്ച്പാഡ് എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ സ്ഥാപിക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് 15 കോടി രൂപ ചെലവിട്ടുള്ള പദ്ധതി ഒരു സർവകലാശാല ഗ്രാന്റായി നേടിയെടുക്കുന്നത്. നബാർഡ്,ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് ഇൻ കുബേറ്റർ ആരംഭിക്കുന്നതു്. കോളേജിൽ നടക്കുന്ന ചടങ്ങിൽ 14ന് പകൽ 11ന് മന്ത്രി പി പ്രസാദ് […]Read More
കൊണ്ടോട്ടി:കരിപ്പൂരിൽ ലഹരി കടത്തുകാരന്റെ വീട്ടിലേക്ക് കാർഗോ വഴി വന്ന 50ലക്ഷം രൂപ വിലയുള്ള 1.665 കിലോഗ്രാം എംഡിഎംഎ പിടികൂടി. നെടിയിരിപ്പ് മുക്കൂട് മുള്ളൻമടയ്ക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മട്ടാഞ്ചേരിയിൽ നിന്ന് 400 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ വെള്ളിയാഴ്ച ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂർ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഒമാനിൽ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളിലും ഫ്ളാസ്കിലും ഒളിപ്പിച്ച് എയർ കാർഗോ വഴി ചെന്നൈയിൽ എത്തിച്ച എംഡിഎംഎ ആഷിഖിന്റെ […]Read More
കൊച്ചി:കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് വനിതാ ടീമിനെ നയിക്കുന്നതു് മലയാളിയായ ആതിര സുനിൽ. എറണാകുളം നായരമ്പലം സ്വദേശിയാണ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രെസ്സിമോൾ കെ പ്രെനി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീലിമ ഉണ്ണി, നീരജ ഉണ്ണി എന്നിവരും ടീമിലുണ്ട്. 17 മുതൽ 23 വരെ ഇംഗ്ലണ്ടിലാണ് ലോകപ്പ്. പുരുഷ ടീമിൽ മലപ്പുറം പൊന്നാനിക്കാരനായ കെ മഷൂദ്, കാസർകോഡ് ചെറുവത്തൂരുള്ള അഭിജിത് കൃഷ്ണൻ എന്നിവരും ടീമിലുണ്ട്.Read More
തിരുവനന്തപുരം:ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എത്തിയ കേരള ടീമിന് ആദരം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹയാത്ത് റീജൻസിയിൽ നടന്ന അനുമോദനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. മന്ത്രിമാരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു റണ്ണറപ്പായ രഞ്ജി ടീമംഗങ്ങൾക്ക് ഒന്നരക്കോടി രൂപ യുടെ പാരിതോഷികവും കെ കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പ്രഖ്യാപിച്ചു. ബിസിസിഐയുടെ മൂന്ന് കോടി സമ്മാനത്തുക മുഴുവൻ ടീമിന് വീതിച്ച് നൽകും.Read More
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകിട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സന്നിഹിതനായിരുന്നു. ഇന്ത്യ സന്ദർശിക്കുന്ന ഹമദ് അൽതാനി ചൊവ്വാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കാണുകയും പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ സന്ദർശനം. ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ […]Read More
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ കാര്യങ്ങള്‍ ചെന്താമര വെളിപ്പെടുത്തിയത്. തന്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നൽകി. പുഷ്പയെ വെറുതെ വിട്ടതിൽ നിരാശയുണ്ടെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ കൂട്ട പരാതി നൽകിയവരിൽ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. ആലത്തൂര്‍ ഡിവൈ എസ്പി എൻ മുരളീധരന്റെ ചോദ്യം ചെയ്യലിലാണ് […]Read More
ഹൈദരാബാദ്:സന്തോഷ് ട്രോഫി ഫുട്ബോളിൽ എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളം ക്വാർട്ടർ ഫൈനലിൽ കാശ്മീരിനെ നേരിടും. നാലു തുടർ ജയവുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് കേരളം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ന് കേരളം തമിഴ്നാടിനെ നേരിടും. നാലു തുടർജയങ്ങളോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഇതിനോടകം ഉറപ്പിച്ചതിനാൽ മുൻ ചാമ്പ്യൻമാർക്ക് സമ്മർദ്ദമില്ലാതെ പന്ത് തട്ടാം. മേഘാലയയുടെയും ഗോവയുടെയും മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും തമിഴ്നാടിന്റെ ഭാവി .സൽമാൻ കള്ളിയത്ത്, ഗോൾ കീപ്പർമാരായ മുഹമ്മദ് അസ്ഹർ, മുഹമ്മദ് നിയാസ് എന്നിവരൊഴികെ എല്ലാവരെയും പരിശീലകൻ […]Read More
ഗാസ സിറ്റി: ഗാസ മുനമ്പിൽ പതിന്നാലുമാസമായി തുടരുന്ന കടന്നാക്രമണത്തിൽ ഇസ്രയേൽ കൊന്നുതള്ളിയവരുടെ എണ്ണം 45,000 കടന്നു. തിങ്കളാഴ്ച വൈകിട്ടു വരെ 24 മണിക്കൂറിൽ 52 പേർ കൊല്ലപ്പെട്ടു. ലഭിച്ച മൃതദേഹങ്ങളുടെ കണക്ക് മാത്രമാണ് സ്ഥിരീകരിക്കപ്പെട്ട മരണങ്ങളായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്നത്. ഖാൻ യൂനിസിലെ അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന യുഎൻ സ്കൂളിലും ഇസ്രയേൽ ബോംബിട്ടു. 20 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ബെയ്ത് ഹാനൂനിലെ സ്കൂളിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 43 പേർ […]Read More
തിരുവനന്തപരം: മാതൃകാപരമായ പ്രവർത്തനമാണ് നാഷണൽ സർവീസ് സ്കീം ഏറ്റെടുത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന എൻഎസ്എസ് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷലിപ്തമായ പ്രചാരണത്തിലൂടെ മനുഷ്യരിൽ വിഷം നിറയ്ക്കാനുള്ള ശ്രമം നടക്കുമ്പോൾ സമൂഹത്തെ നേരായ വഴിയിലേക്ക് നയിക്കാനുള്ള സന്ദേശമാണ് എൻഎസ്എസ് പകരുന്നതു്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്ന സന്ദേശമാണ് എൻ എൻഎസ്എസ് ഗാനം നൽകുന്നതു്.ആതുര സേവനരംഗത്തും മാതൃകാപരമായ പ്രവർത്തനമാണ് എൻഎസ്എസ് നടത്തുന്നതു്.Read More