ബംഗളുരു:ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി 9000 റൺ തികച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി.116-ാം ടെസ്റ്റ് കളിക്കുന്ന മുപ്പത്തിനാലുകാരന് 9017 റണ്ണായി.സച്ചിൻ ടെൻഡുൽക്കർ (15921), രാഹുൽ ദ്രാവിഡ് (13265), സുനിൽ ഗവാസ്കർ (10122)എന്നിവരാണ് കോഹ്ലിക്ക് മുന്നിൽ. രാജ്യാന്തര ക്രിക്കറ്റിൽ 536-ാമത്തെ മത്സരമായിരുന്നു കോഹ്ലിയുടേത്. മഹേന്ദ്രസിങ് ധോണിയെയാണ് അദ്ദേഹം മറി കടന്നത്.ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയവരിൽ രണ്ടാമനായി. 664 മത്സരങ്ങളിൽ കളിച്ച സച്ചിനാണ് ഈ പട്ടികയിലും മുന്നിൽ. 197 ഇന്നിങ്സിൽ 29 സെഞ്ചുറിയും, 31 […]Read More
ന്യൂഡൽഹി:ജസ്റ്റിസ് നിതിൽ ജംദാർ കേരളാ ഹൈക്കോടതി ജസ്റ്റിസാകും. നിലവിൽ മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ആശിഷ് ജെ ദേശായ് ഈ മാസം നാലിന് വിരമിച്ചിരുന്നു.പ്രസ്തുത ഒഴിവിലേക്കാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് നിതിൻ ജംദാറിനെ ശുപാർശ ചെയ്തത്. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും.Read More
തൃശ്ശൂർ: തൃശ്ശൂരിൽ വീടിന് നേരെ ബോംബറിഞ്ഞ് യുവാക്കൾ. ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചതിനാണ് വീടിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ മൂന്നുപേർ പിടിയിൽ.ഇന്നലെ രാത്രിയാണ് തൃശ്ശൂർ അന്തിക്കാട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. കുറുമ്പിലാവ് സ്വദേശി വിഷ്ണു (18 ) , അൽകേഷ് ( 18 ) പ്രായപൂർത്തിയാക്കത്ത് ഒരാൾ എന്നിവരാണ് അറസ്റ്റിൽ ആയത്.Read More
ലോകത്തിലെ ഏറ്റവും വലിയ 1000 അർബൻ ഇക്കോണമീസിൽ, സാമ്പത്തിക ശാസ്ത്രജ്ഞർ നേതൃത്വം നൽകുന്ന സംഘം നടത്തിയ പഠനമാണ് പുതിയ പട്ടികയ്ക്ക് പിന്നിൽ. സാമ്പത്തികം, ഹ്യൂമൻ ക്യാപിറ്റൽ, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച നഗരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ പട്ടികയിൽ ഒന്നാം റാങ്കുകാരൻ ന്യൂയോർക്കാണ്. രണ്ടാം സ്ഥാനത്ത് ലണ്ടൻ, മൂന്നാം സ്ഥാനത്ത് സാൻ ഹൊസെ, നാലാം സ്ഥാനത്ത് ടോക്യോ അഞ്ചാം സ്ഥാനത്ത് പാരിസ് ഇങ്ങനെ നീളുന്നു പട്ടിക. ഇന്ത്യയിലെ […]Read More
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]Read More
ന്യൂഡൽഹി:ആൺകുഞ്ഞ് ഉണ്ടാകാത്തതിന് ഉത്തരവാദി മരുമകളല്ലെന്ന് അച്ഛനമ്മമാരെ ബോധവൽക്കരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. പുരുഷന്റെ ക്രോമോസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണ്ണയിക്കുന്നതെന്ന വസ്തുത എല്ലാവരേയും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. സ്ത്രീധനം തുല്യതയ്ക്കും സമത്വത്തിനും വിരുദ്ധമാണ്. പെൺകുട്ടികൾ ഭർതൃവീട്ടിൽ പീഡനത്തിരയാകുന്നതു് അങ്ങേയറ്റം വേദനാജനകമാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ പറഞ്ഞു. സ്ത്രീധനത്തിന്റേയും ആൺകുഞ്ഞ് പിറക്കാത്തതിന്റേയും പേരിലുള്ള പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവിന് ജാമ്യം നിക്ഷേധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണംRead More
ന്യൂഡൽഹി:കേന്ദ്ര നഗരവികസന മന്ത്രാലത്തിന്റെ 2023 ലെ സ്വച്ഛ് സർവേക്ഷൺ (ക്ലീൻ സിറ്റി) പുരസ്കാരം വർക്കല, ആലപ്പുഴ നഗരസഭകൾക്ക് ലഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സാന്നിദ്ധ്യത്തിൽ വ്യാഴാഴ്ച ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് പുരസ്കാരം സമ്മാനിച്ചു. ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിൽ ആലപ്പുഴ നഗരസഭയും, ഒരു ലക്ഷത്തിന് താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ വർക്കല നഗരസഭയും പുരസ്കാരത്തിന് അർഹത നേടി. ശുചീകരണം, മാലിന്യ ശേഖരണം, തരം തിരിക്കൽ, സംസ്കരണം തുടങ്ങിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പുരസ്കാരം നിർണ്ണയിച്ചതു്. കേന്ദ്ര നഗരവികസന […]Read More
പാലക്കാട്:മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ കേരളത്തിന് കിരീടം. മീറ്റൽ കേരളം 11 സ്വർണവും, ആറ് വെള്ളിയും, ഏഴ് വെങ്കലവുമായി 78 പോയിന്റ് നേടി. 76 പേരടങ്ങിയ കേരള ടീമിൽ 34 ആൺകുട്ടികളും 32 പെൺകുട്ടികളും ട്രാക്കിലിറങ്ങി. മലപ്പുറത്തിന്റെ മുഹമ്മദ് മുഹ്സിൻ മൂന്ന് സ്വർണം കരസ്ഥമാക്കി. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി മനോജിന്റെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു.Read More
ആൽക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ നടപ്പിലാക്കുന്ന നിയമം ഉൾപ്പെടെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ ലോകസഭയിൽ അവതരിപ്പിച്ചു പാസ്സാക്കി.ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരതീയ സാക്ഷ്യ സംഹിതി,ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോകസഭയിൽ പാസ്സാക്കിയത്.കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷയാണ് ഈ ബില്ലുകൾ പാസ്സാക്കിയത്.1860ൽ കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷ നിയമത്തിന്റെ ലക്ഷ്യം കുറ്റവാളികളെ ശിക്ഷിക്കുക എന്നതാണ്.നീതി നൽകാനല്ലെന്നും പകരം പുതിയ നിയമം വരുമ്പോൾ ഇതിന് പരിഹാരം കാണുമെന്നും അമിത് […]Read More