Tags :aadhar

News

ആധാർ ഇനി ജനനതീയതി തെളിയിക്കാനുള്ള രേഖ അല്ല

ജനനത്തീയതി തെളിയിക്കാനുള്ള രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഇ പി എഫ് ഒ ഒഴിവാക്കി.പ്രായം തെളിയിക്കാനുള്ള രേഖയായി ആധാറിനെ ഉപയോഗിക്കാൻ കഴിയില്ലെന്ന് ആധാർ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു.ജനന തീയതിക്ക് തെളിവായി ഇനി മാർക്ക്ലിസ്റ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണം.ആധാർ നിയമം 2016 പ്രകാരം ജനന തീയതിയുടെ സാധുതയുള്ള തെളിവായി ആധാർ ഉപയോഗിക്കാൻ കഴിയില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു.ഇ പി എഫ് ഒ യുടെ തീരുമാനത്തിന് സെൻട്രൽ പ്രൊവിഡന്റ് ഫണ്ട്‌ കമ്മിഷണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.Read More

Travancore Noble News