എറണാകുളം: കേരളത്തിൻ്റെ മനഃസാക്ഷിയെ ഞെട്ടിച്ച കൊച്ചിയിൽ നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപിനെ (ഗോപാലകൃഷ്ണൻ) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. ഒന്നാം പ്രതി പൾസർ സുനി (സുനിൽ എൻ.എസ്) ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്ത് ഏകദേശം ഒമ്പത് വർഷത്തിന് ശേഷമാണ് നിർണായക വിധി വന്നിരിക്കുന്നത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച വാദം ഈ മാസം 12-ന് […]Read More
