പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അന്നദാനത്തിൽ തീർത്ഥാടകർക്ക് ഇനി മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ നൽകാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഒരു ദിവസം പുലാവ് നൽകുമ്പോൾ അടുത്ത ദിവസം പരമ്പരാഗത സദ്യ എന്ന ക്രമത്തിലായിരിക്കും അന്നദാനം ക്രമീകരിക്കുക. ഈ തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ ദേവസ്വം കമ്മിഷണർ അധ്യക്ഷനായ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ഇന്നലെ ചേർന്ന ബോർഡ് യോഗം സദ്യയുടെ വിഭവങ്ങൾ അന്തിമമായി നിശ്ചയിച്ചത്. […]Read More
