Tags :arif muhamad khan

Education News

ചാൻസലരുടെ സംഘ പരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് നാളെ പഠിപ്പ്മുടക്ക്

കോഴിക്കോട് : ചാൻസലറുടെ സംഘ പരിവാർ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.കാലിക്കറ്റ് സർവകലാശാല സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പഠിപ്പ് മുടക്ക്.സർവകലാശാലകൾ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലരുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേയ്ക്ക് മാർച്ച്‌ നടത്തിയ എ ഐ എസ് എഫ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി ചാർജ്‌ നടത്തിയതിനെതിരെയാണ് പ്രതിഷേധം.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.പരീക്ഷ […]Read More

News

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് രാഷ്ട്രപതിയേയോ ​ഗവർണറെയോ തടയുന്നതിനെതിരെയുള്ള ​ജാമ്യമില്ലാ വകുപ്പായ ഐപിസി 124

തിരുവനന്തപുരം :ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ.ഏഴ് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇതിനുപുറമെ പൊതുമുതൽ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തും. ഏഴ് പേർക്കെതിരെയാണ് ഐപിസി 124 പ്രകാരം കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയെന്ന വകുപ്പ് മാത്രമായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇത് വിവാദമായതോടെയാണ് ​ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയത്.ഇന്നലെ രാത്രി വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് […]Read More

News

മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രം ബില്ലുകളിൽമേൽ തീരുമാനം :ഗവർണർ

തിരുവനന്തപുരം :മുഖ്യമന്ത്രി നേരിട്ട് വന്നു തന്റെ സംശയങ്ങൾക്ക് ഉത്തരം തരാതെ ബില്ലുകളിൽമേൽ ഒപ്പിടാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാറിന് വ്യക്തതയില്ലന്നും ഗവർണർ കുറ്റപ്പെടുത്തി. സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാന മാർഗം. ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് നാണക്കേടാണെന്നും ഗവർണർ പറഞ്ഞു .വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.Read More

Travancore Noble News