ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് സമീപം ലിജുനിവാസിൽ (എം.ആർ.എ:26) വി. ശകുന്തള (79) അന്തരിച്ചു. കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ്.എസിലെ റിട്ടയേർഡ് അധ്യാപികയാണ്. പൊതുമരാമത്ത് വകുപ്പ് റിട്ടയേർഡ് എഞ്ചിനീയർ ജി. സത്യശീലനാണ് ഭർത്താവ്. മക്കൾ: ലിജു എസ്. സത്യൻ, റാണി എസ്. സത്യൻ. മരുമകൻ: സനൽ കുമാർ എ. (സാങ്കേതിക പരീക്ഷാ വിഭാഗം റിട്ടയേർഡ് അസിസ്റ്റന്റ് കൺട്രോളർ). സംസ്കാര ചടങ്ങുകൾ മെയ് 19 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കഴക്കൂട്ടം ശാന്തിതീരത്തിൽ നടക്കും.Read More
Tags :Attingal News
April 11, 2026
തിരുവനന്തപുരം: ജില്ലയിലെ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 500 ഓളം പാചകവാതക സിലിണ്ടറുകൾ സിവിൽ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ വൻ ക്രമക്കേട് പുറത്തുവന്നത്. വിവിധ അളവുകളിലുള്ള സിലിണ്ടറുകളാണ് ഏജൻസിയിൽ അനധികൃതമായി ശേഖരിച്ചിരുന്നത്. വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കാനോ മറിച്ചു വിൽക്കാനോ ആണോ ഇവ സൂക്ഷിച്ചതെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളുടെ […]Read More
