റിപ്പോർട്ടർ :സത്യൻ വി നായർ തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 23-ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും. ഫെബ്രുവരി 25-നാണ് കുത്തിയോട്ട വ്രതാരംഭം. ഉത്സവ കലണ്ടർ: ദർശന സമയത്തിൽ മാറ്റം: പൊങ്കാല ദിനമായ മാർച്ച് മൂന്നിന് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെ ദർശന സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രഹണം പ്രമാണിച്ച് അന്ന് പകൽ 3:10 മുതൽ രാത്രി 7:00 വരെ ഭക്തർക്ക് ദേവീദർശനം ഉണ്ടായിരിക്കില്ലെന്ന് […]Read More
Tags :attukal temple
February 8, 2024
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം. മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. വിവിധ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങളും വന്നുതുടങ്ങി.17-ന് രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27-ന് സമാപിക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17-ന് തുടക്കമാകും.Read More
