തിരുവനന്തപുരം : ഡിസംബർ 15ന് തുടങ്ങുന്ന ബീമാപ്പള്ളി ദർഗ ഷെരീഫിലെ ഉറൂസ് മഹോത്സവത്തോട നുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു .ബീമാപ്പള്ളി ജമാ അത്ത് കൗൺസിൽ ഭാരവാഹികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഡിസംബർ 25ന് അവസാനിക്കുന്ന ഉത്സവത്തിന് പങ്കെടുക്കുന്ന തീർത്ഥടകരുടെ ബാഹുല്യം പരിഗണിച്ചു വിപുലമായ ഒരുക്കങ്ങളാണ് വകുപ്പ് തലങ്ങളിൽ നടത്തുന്നത്. ബീമാപള്ളിയിലേയ്ക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുക,തെരുവ് വിളക്കുകൾ […]Read More