തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്തിന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃശൂർ കൊടകരയിലുള്ള എം.ബി.എ കോളേജിൽ നിന്നും വിഴിഞ്ഞത്തേക്ക് പഠനയാത്ര പുറപ്പെട്ട സംഘമാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഏകദേശം 3:30 ഓടെ ദേശീയപാതയിലെ സർവീസ് റോഡിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വശത്തേക്ക് ചരിഞ്ഞ് മറിയുകയായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 42 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരുടെ വിവരം അപകടത്തിൽ […]Read More
