കൊളംബോ: ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് 80-ൽ അധികം പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ, അയൽരാജ്യത്തെ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഊർജിതമാക്കി. ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന പേരിലാണ് ഇന്ത്യ സഹായഹസ്തം നീട്ടിയത്. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും, ഫ്രണ്ട്‌ലൈൻ കപ്പലായ ഐഎൻഎസ് ഉദൈഗിരിയും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതത്തിലായ ദ്വീപ് രാഷ്ട്രത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ഗഡു എത്തിച്ചു. കെലാനി, അട്ടനഗലു നദികളിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നതിനെത്തുടർന്ന് […]Read More
