ബെംഗളൂരു: അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയായ ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസിൽ നിർണ്ണായക വിധി. പ്രതികളായ മല്ലേഷ്, സായികുമാർ, ശരണബസവരാജ് എന്നിവർക്ക് കൊപ്പൽ ജില്ലയിലെ ഗംഗാവതി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ഇസ്രയേൽ സ്വദേശിനി ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ ക്രൂരമായി ആക്രമിക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ജഡ്ജി സദാനന്ദ് നാഗപ്പ നായികിന്റെ ഉത്തരവ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3:10-ഓടെയാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതികൾക്കെതിരെ ചുമത്തപ്പെട്ട ബലാത്സംഗം, കൊലപാതകം, കവർച്ച, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി […]Read More
