ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള (14.2 കിലോ) സിലിണ്ടറിന്റെ വിലയിലാണ് ഇപ്പോൾ 29 രൂപയുടെ വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടറിന്റെ വില 951 രൂപ കടന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളും പശ്ചിമേഷ്യയിലെ നിലവിലുളള രാഷ്ട്രീയ സംഘർഷങ്ങളുമാണ് വില വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചക വാതക വില വർദ്ധിപ്പിക്കുന്നത്. നേരത്തെ കഴിഞ്ഞ മാർച്ചിൽ ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടിയിരുന്നു. പുതിയ നിരക്ക് […]Read More
