Tags :food poisoning

News മലപ്പുറം

മലപ്പുറം: വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: കുറ്റിപ്പുറം എടച്ചലം സ്വദേശിനിയായ ഏഴുവയസ്സുകാരി ലസ്‌ന ചികിത്സയിലിരിക്കെ മരിച്ചു. വയറിളക്കവും ഛര്‍ദിയും ബാധിച്ച് പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ലസ്‌ന വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. കരിമ്പനക്കല്‍ ഹക്കീമിന്റെ മകളാണ് ലസ്‌ന. കുട്ടിക്കൊപ്പം സമാനമായ ലക്ഷണങ്ങളോടെ ലസ്‌നയുടെ മാതാവ് ഷഹല, സഹോദരി മിന്‍സ, മുത്തച്ഛൻ, മുത്തശ്ശി, പിതാവിന്റെ സഹോദരി എന്നിവരെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗർഭിണിയായ ഷഹലയുടെയും മിൻസയുടെയും ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവർക്ക് ഡ്രിപ്പ് നൽകിയിരുന്നു. ലസ്‌നയുടെ മരണത്തിന് പിന്നാലെ കുടുംബത്തിലെ […]Read More

Health News

വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഗുരുതരമായ ഭക്ഷ്യവിഷബാധ

പാലക്കാട്: പാലക്കാട് തച്ചംപാററ സെന്റ്‌ഡൊമനിക്‌സ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 25 ഓളം വിദ്യാർത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. 225 വിദ്യാർത്ഥികളെ നാലു ബസുകളിലായാണ് ഉല്ലാസ യാത്രക്കായി കൊണ്ടു പോയത്. 28ന് രാത്രി ഏഴുമണിയോടെ തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഇന്നലെ രാവിലെ മുതലാണ് അസ്വസ്ഥത അനുഭപ്പെട്ടത്. പത്തു പേരെ തച്ചംപാറയിലും ഒരാളെ മണ്ണാര്‍കാട് വട്ടമ്പലത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാം ക്ലാസുകാരിയായ […]Read More

Health News

ഭക്ഷ്യവിഷബാധ; എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടൽ പൂട്ടിച്ചു.

കൊച്ചി: എറണാകുളം ആര്‍.ടി.ഒ അനന്തകൃഷ്ണനും മകൻ അശ്വിൻ കൃഷ്ണനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവർ ഭക്ഷണം കഴിച്ച തൃക്കാക്കര ആര്യാസ് ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനന്തകൃഷ്ണനും മകനും കാക്കനാട് ടി.വി സെന്‍ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. മസാലദോശയാണ് ഇരുവരും കഴിച്ചത്. തുടർച്ചയായുള്ള ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയിൽ […]Read More

Travancore Noble News