കൊല്ലം: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഉപഭോക്താവിന് 66,210 രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ഉടമയോട് ഉത്തരവിട്ട് കൊല്ലം ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. തിരുവനന്തപുരം മണക്കാടുള്ള ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച പട്ടാഴി സ്വദേശിനി തസ്‌ലിമ നൽകിയ പരാതിയിലാണ് ഈ സുപ്രധാന വിധി. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ചികിത്സ തേടേണ്ടി വരികയും ചെയ്തതിനെത്തുടർന്നാണ് തസ്‌ലിമ നിയമനടപടി സ്വീകരിച്ചത്. പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകൻ മുഖേന രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹോട്ടൽ ഉടമ പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് […]Read More
Tags :food poisoning
മലപ്പുറം: വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: കുറ്റിപ്പുറം എടച്ചലം സ്വദേശിനിയായ ഏഴുവയസ്സുകാരി ലസ്‌ന ചികിത്സയിലിരിക്കെ മരിച്ചു. വയറിളക്കവും ഛര്‍ദിയും ബാധിച്ച് പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ലസ്‌ന വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. കരിമ്പനക്കല്‍ ഹക്കീമിന്റെ മകളാണ് ലസ്‌ന. കുട്ടിക്കൊപ്പം സമാനമായ ലക്ഷണങ്ങളോടെ ലസ്‌നയുടെ മാതാവ് ഷഹല, സഹോദരി മിന്‍സ, മുത്തച്ഛൻ, മുത്തശ്ശി, പിതാവിന്റെ സഹോദരി എന്നിവരെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗർഭിണിയായ ഷഹലയുടെയും മിൻസയുടെയും ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവർക്ക് ഡ്രിപ്പ് നൽകിയിരുന്നു. ലസ്‌നയുടെ മരണത്തിന് പിന്നാലെ കുടുംബത്തിലെ […]Read More
പാലക്കാട്: പാലക്കാട് തച്ചംപാററ സെന്റ്‌ഡൊമനിക്‌സ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 25 ഓളം വിദ്യാർത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. 225 വിദ്യാർത്ഥികളെ നാലു ബസുകളിലായാണ് ഉല്ലാസ യാത്രക്കായി കൊണ്ടു പോയത്. 28ന് രാത്രി ഏഴുമണിയോടെ തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഇന്നലെ രാവിലെ മുതലാണ് അസ്വസ്ഥത അനുഭപ്പെട്ടത്. പത്തു പേരെ തച്ചംപാറയിലും ഒരാളെ മണ്ണാര്‍കാട് വട്ടമ്പലത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാം ക്ലാസുകാരിയായ […]Read More
കൊച്ചി: എറണാകുളം ആര്‍.ടി.ഒ അനന്തകൃഷ്ണനും മകൻ അശ്വിൻ കൃഷ്ണനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവർ ഭക്ഷണം കഴിച്ച തൃക്കാക്കര ആര്യാസ് ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനന്തകൃഷ്ണനും മകനും കാക്കനാട് ടി.വി സെന്‍ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. മസാലദോശയാണ് ഇരുവരും കഴിച്ചത്. തുടർച്ചയായുള്ള ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയിൽ […]Read More
