Tags :gaza
യുഎസിലെ കൊളംബിയ സര്‍വകലാശാല ക്യാംപസിലെ കെട്ടിടത്തില്‍ തമ്പടിച്ച വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കി
ന്യൂയോര്‍ക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സര്‍വകലാശാല ക്യാംപസിലെ കെട്ടിടത്തില്‍ തമ്പടിച്ച വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കി. സര്‍വകലാശാലയിലെ ഹാമില്‍ട്ടണ്‍ ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തത്. അമ്പതോളം വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ തമ്പടിച്ച സമരക്കാര്‍, ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയ പലസ്തീന്‍ ബാലന്റെ സ്മരണയില്‍ ‘ഹിന്ദ് ഹാള്‍’ എന്നെഴുതിയ ബാനര്‍ സ്ഥാപിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രക്ഷോഭം […]Read More
ഗാസസിറ്റി: തെക്കൻ ഗാസയിലെ റാഫയിൽ ഭക്ഷണ ദൗർലഭ്യം അതിരു ക്ഷമായി തുടരുന്നു.ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ20 പേർ കൊല്ലപ്പെട്ടു.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 19000 പേർ കൊല്ലപ്പെട്ടു.ഇസ്രയേലിന്റെ കടന്നാക്രമണത്തിൽ ഗാസയിലെ പട്ടിണി രൂക്ഷമായിരിക്കുകയാണ്. മൂന്നു ദിവസത്തിലൊരിക്കൽ മാത്രമാണ് ഇവിടെ ഭക്ഷണം ലഭിക്കുന്നത്. ഗാസയിൽ അടിയന്തിര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു യുഎൻഡബ്ല്യുആർഎ മേധാവി ഫിലിപ്പ് ലാസാറിനി ആവശ്യപ്പെട്ടു. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ജൂത കുടിയേറ്റക്കാർക്കു മേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.Read More
ഗാസാ സിറ്റി:രണ്ടു ദിവസമായി തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റാഫ തുടങ്ങിയ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ ബോംബാക്രമണം നൂറു കണക്കിന് ജീവൻ അപഹരിച്ചു. മരിച്ചവരിൽ അധികവും കുട്ടികളും സ്ത്രീകളുമാണ്. യുദ്ധം തുടർന്ന് ഇതുവരെ 10500 ൽ പരം പാലസ്തീനികളാണ് കൊല്ലപ്പെട്ടതു്. ഗാസ മുനമ്പിനെ തെക്കും വടക്കുമായി രണ്ടായി വിഭജിച്ചതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചിരുന്നു.ഹമാസ് ബന്ദികളാക്കിയ 240 ഇസ്രയേലി പൗരൻമാരെ മോചിപ്പിക്കാതെ വെടി നിർത്തലിനില്ലെന്ന് ടെൽ അവീവിനെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളുണ്ട്. ഹമാസുമായുള്ള യുദ്ധം അവസാനിച്ചാലും ഇസ്രയേൽ സൈന്യം ഗാസയിൽ […]Read More
ഗാസാ സിറ്റി:ഗാസയിലെ മൂന്ന് അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രയേലിന്റെ ബോംബാക്രമണം ഇരുപത്തി നാലുമണിക്കൂറിനിടെ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ അഭയാർത്ഥി ക്യാമ്പാണ് മധ്യഗാസയിലെ അൽ-ബെറെജെ ക്യാമ്പ്.ഏതാണ്ട് 46000 പാലസ്തീൻകാരാണ് ബറൈജിലെ ക്യാമ്പിലുള്ളതു്. ഇതിൽ പരിക്കേറ്റതാകട്ടെ 4008 ളം കുട്ടികളാണ്. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത് കൂട്ട നരഹത്യയാണെന്നും വെടി നിർത്തൽ ഉടൻ വേണമെന്നും മുഹമ്മദ് അബ്ബാസ് യു. എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനോട് ആവശ്യപ്പെട്ടു.ഇസ്രയേൽ വ്യാമാക്രണമണത്തിനു ശേഷം അറുപതിലധികം ബന്ദികളെ കാണാതായതായി ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.അതിനിടെ വടക്കൻ ഗാസയിൽനിന്ന് തെക്കുഭാഗത്തേക്ക് പോകാൻ സലാ […]Read More
മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് കിടക്കുന്ന 365 ചതുരശ്ര കിലോമീറ്റർ വിശ്രുതിയുള്ള ഗാസ മുനമ്പ് ഇന്നൊരു ശവപ്പറമ്പാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇരുപത്തിരണ്ടുലക്ഷത്തിൽപരമാണ് ഗാസയിലെ ജനസംഖ്യ.ഉയർന്ന നിലയിലാണ് ഇവിടത്തെ ജനസംഖ്യാനിരക്ക്. രാഷ്ട്രീയസുസ്ഥിരത നിലനിന്ന കാലത്ത് നിരവധി ഗാസാ നിവാസികൾ തൊഴിലിനായി ഇസ്രായേയിലേക്ക് ദിവസേന പോകുമായിരുന്നു. രാത്രി താമസിക്കുവാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ രാഷ്ട്രീയകാലാവസ്ഥ മാറാൻ തുടങ്ങി. രാഷ്ട്രീയപിരിമുറുക്കവും അക്രമസംഭവങ്ങളും ഇസ്രായേൽ അധികാരികളെ അതിർത്തി അടച്ചിടാൻ പ്രേരിപ്പിച്ചു. പാലസ്തീനികളെ ജോലികളിൽ നിന്നും പുറത്താക്കി. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതോടെ ഗാസാ പ്രദേശം ലീഗ് […]Read More
