തിരുവനന്തപുരം: തമിഴ്നാട്ടിലേക്ക് പെട്രോൾ കൊണ്ടുപോയ റെയിൽവേയുടെ ഓയിൽ ടാങ്കറിന് തീപിടിച്ചു.തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഉപ്പിടാംമൂട് പാലത്തിനടുത്ത് സിഗ്നൽ കിട്ടാതെ നിർത്തിയിട്ടപ്പോഴാണ് ട്രെയിനിന്റെ നടുവിലുള്ള ടാങ്കിൽ തീപിടിച്ചത്. നാട്ടുകാരാണ് ആദ്യം തീ പടരുന്നത് കണ്ടത്. ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിളിക്കുകയും ചെയ്തു. കൃത്യ സമയത്ത് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയതിനാൽ കൂടുതൽ അപകടമുണ്ടാകാതെ തീ നിയന്ത്രണ വിധയേമാക്കി. ട്രെയിനിനു മുകളിലൂടെയുള്ള വൈദ്യുതിലൈനിൽ കാക്ക വന്നിരുന്നപ്പോഴുണ്ടായ തീപ്പൊരിയിൽ നിന്ന് തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം.Read More
