Tags :Health Update

News

റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദുബായിൽ ഐ.സി.യുവിൽ, ദോഹയിലെ ഷോ മാറ്റി വെച്ചു

ദുബായ്: ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് പ്രശസ്ത റാപ്പർ വേടനെ (ഹിരണ്‍ദാസ് മുരളി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ദുബായിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐ.സി.യു.) വേടൻ ചികിത്സയിലുള്ളതെന്നാണ് വിവരം. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിശദീകരണങ്ങൾ ലഭിച്ചിട്ടില്ല. അടിയന്തരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേത്തുടർന്ന് ഈ മാസം നവംബർ 28-ന് ദോഹയിൽ നടത്താൻ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടി മാറ്റി വെച്ചു. ഈ പരിപാടി ഡിസംബർ 12-ലേക്ക് പുനഃക്രമീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. വേടൻ […]Read More

Travancore Noble News