മലപ്പുറം : മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ബുധനാഴ്ച (ഒക്ടോബർ 22)അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അവധി സ്കൂൾ ശാസ്ത്രമേളകൾക്കും കലോത്സവങ്ങൾക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.Read More
Tags :heavy rain
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലനില്‍ക്കും. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് […]Read More
കനത്ത മഴയെ തുടർന്നുണ്ടായ അപകട സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാനും സാധ്യതയുണ്ട്. തുടർ മഴ ഉരുൾപൊട്ടലിനും ഉരുൾപൊട്ടലിനും കാരണമായേക്കാം. മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു . . ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് […]Read More
ചെന്നെ:തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്തമഴ തുടരുകയാണ്.തൂത്തുക്കുടിയിൽ ശ്രീവൈകുണ്ഠം സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ ധാരാളം പേർ കുടുങ്ങിക്കിടക്കുകയാണ്. വിവിധയിടങ്ങളിലായി മൂന്നുപേർ മരിച്ചു. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ മഴ കടുത്ത നാശം വിതച്ചതിനാൽ 143 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി വെള്ളത്തിനടിലായി. മിക്കയിടങ്ങളിലും വൈദ്യുതി, ടെ ഫോൺ നെറ്റ് വർക്കുകൾ തകരാറിലായി. ശ്രീവൈകുണ്ഠം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നശ്രമം നടന്നുകൊണ്ടിരിക്കുന്നു. കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ […]Read More
തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തേക്ക്മൂട് […]Read More
നെടുമങ്ങാട്: തിമിർത്ത് പെയ്ത മഴയിൽ കുറ്റിച്ചൽ,കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൽ വെള്ളത്തിനടിയിലായി. നെയ്യാർ ഡാമിൽ അര മീറ്ററിലധികം വെള്ളം ഉയർന്നു. വൈകിട്ടോടെ 83.9 ഘനമീറ്റർ വെള്ളം നെയ്യാർഡാമിൽ ഒഴുകിയെത്തി. കോട്ടൂർ, ഉത്തരം കോട് മേഖലകളിൽ കനത്ത വെള്ളക്കെട്ടുണ്ടായി. ശക്തമായ മഴയെ തുടർന്ന് തിരുവനനന്തപുരം – ചെങ്കോട്ട പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നെടുമങ്ങാട് – പാലോട് റോഡിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായി. വാമനപുരം നദിയുടേയും കിള്ളിയാറിന്റേയും പ്രധാന കൈവഴികളായ തോടുകളെല്ലാം കര കവിഞ്ഞു.Read More