തിരുവനന്തപുരം :അറബിക്കടലിന് മുകളിൽ നിൽക്കുന്ന ചക്രവാകച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്അറിയിച്ചു .ഇതിന്റെ ഫലമായി കേരളത്തിൽ നവംബർ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.Read More
Tags :heavy rain in kerala
News
പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ,സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു.
November 5, 2023
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.തെക്കന്‍ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് തുലാവര്‍ഷം ശക്തമാകുന്നത്.ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനതപുരം എറണാകുളം ജില്ലകളിൽ പല സ്ഥലത്തും വെള്ളക്കെട്ട്കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.Read More