Tags :HELICOPTER

News

മമതാ ബാനര്‍ജിക്ക് പരുക്ക്; ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ തെന്നി വീണു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ദുര്‍ഗാപൂരില്‍ ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. മമത ബാനര്‍ജിക്ക് നിസാര പരിക്കേറ്റതായും പരുക്ക് ഗുരുതരമല്ലെന്നും ഓഫീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുല്‍ത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അപകടമുണ്ടായിട്ടും, മമത ബാനര്‍ജി കുല്‍ത്തിയിലേക്ക് പോയെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസന്‍സോള്‍ സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി പുറപ്പെട്ടത്.Read More

Travancore Noble News