എറണാകുളം ആലുവയിൽ ദുരഭിമാന കൊല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് വിഷം നൽകിയ പെൺകുട്ടി മരിച്ചു. ആലുവ കരുമാല്ലൂർ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ബലംപ്രയോഗിച്ചാണ് പെൺകുട്ടിക്ക് വിഷം നൽകിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുമ്പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ കൈയിൽനിന്ന് ഒരു […]Read More