കൊച്ചി: സംസ്ഥാനത്ത് രൂക്ഷമായ പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് മാർച്ച് 23 തിങ്കളാഴ്ച കേരളത്തിലെ ഹോട്ടലുകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പാചകവാതക ലഭ്യത കുറഞ്ഞത് ഹോട്ടൽ മേഖലയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഹോട്ടൽ മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതക വിതരണം പുനഃസ്ഥാപിക്കണമെന്നുമാണ് അസോസിയേഷൻ്റെ പ്രധാന ആവശ്യം. […]Read More
